കേരളത്തിന്റെ ചരിത്രത്തോളം പ്രായമുള്ള മറ്റൊരു ചരിത്രം; ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റിട്ട് 68 വർഷം

Kerala Communist Government

പുരോഗമന കേരളത്തിന്റെ ചരിത്രത്തോളം പ്രായമുള്ള മറ്റൊരു ചരിത്രം. ആ ചരിത്രത്തിന് ഇന്ന് 68 വയസ്സ്. ഏഷ്യയില് ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാര് അധികാരമേറ്റ ദിനം; 1957 ഏപ്രിൽ 5. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് കൂടിയാണ് ഇന്ന് 68 വയസ്സ് തിരയുന്നത്. ലോകത്തിനു മുന്നിൽ കേരളം അടയാളപ്പെടുത്തിയ ചരിത്ര മുന്നേറ്റത്തിന്റെ സ്മരണയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പിന്തുടർച്ചക്കാരും. രാജ്യം രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് അനുകൂലമായി വിധിയെഴുതിയ അതേ വോട്ടെടുപ്പിലാണ് ഐക്യ കേരളം കമ്യൂണിസ്റ്റ് സര്ക്കാരിനെ ഒപ്പം കൂട്ടുന്നത്. പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി ഇഎംഎസ് നമ്പൂതിരിപ്പാട് എന്ന വിപ്ലവ നായകൻ അധികാരമേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യന് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിനോളം പഴക്കമുണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന രീതിയിൽ തന്നെ 1957ലെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആ തിരഞ്ഞെടുപ്പിലെ വിജയം കേരളത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് എന്നത് അതിലേറെ പ്രധാനപ്പെട്ടതായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം രാജ്യം മുഴുവനും വാർത്തയായി. 126 നിയമസഭാ മണ്ഡലങ്ങളിൽ 60 ഇടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. 100 സീറ്റിൽ മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത് എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ തന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കൂടിയായിരുന്നു കേരളത്തിൽ 1957ൽ രൂപീകരിക്കപ്പെട്ട സർക്കാർ. സമാനമായ മറ്റൊരു സാഹചര്യം ഉണ്ടായിട്ടുള്ളത് 1945ൽ സാൻ മറിനോയിലാണ്. സോഷ്യലിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്ന് സാൻ മറിനോയിലാണ് ഇതിനു മുൻപ് ഇത്തരത്തിൽ ഒരു സർക്കാർ രൂപീകരിക്കപ്പെടുന്നത്.

ലോകം മുഴുവൻ വീക്ഷിച്ച സത്യപ്രതിജ്ഞ

1957 ഏപ്രിൽ അഞ്ചിന് ഇഎംഎസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ലോകം മുഴുവനും ആ കാഴ്ച കൗതുകത്തോടെ വീക്ഷിച്ചു. കമ്മ്യൂണിസ്റ്റുകൾക്ക് ഒരു സംസ്ഥാനത്ത് ഭരണം ലഭിക്കുന്നതിൽ അന്ന് അമേരിക്ക അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്നത് വേറൊരു വസ്തുത. എന്നാൽ ജവഹർലാൽ നെഹ്റു ജനാധിപത്യത്തെ അംഗീകരിച്ച് ഇടതു സർക്കാരിന് അവസരം നൽകണമെന്ന നിലപാടാണ് സ്വീകരിച്ചത്. സർക്കാരിന് നേതൃത്വം നൽകുന്ന ഇഎംഎസ് തിരിച്ചു നെഹ്റുവിനും ഉറപ്പ് നൽകിയിരുന്നു. അത് ഭരണഘടനയെ അനുസരിച്ചു ഭരണ ഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കും എന്ന ഉറപ്പായിരുന്നു. കമ്മ്യൂണിസ്റ്റ് സമൂഹമാക്കി കേരളത്തെ മറ്റാൻ സമ്മർദ്ദം ചെലുത്തില്ലെന്ന എന്ന ഉറപ്പുകൂടിയായിരുന്നു അത്. അന്ന് അധികാരത്തിൽ വന്നാൽ ഉടൻ ഭൂപരിഷ്കരണം നടപ്പിലാക്കുമെന്ന് ഉറപ്പാണ് ഇഎംഎസ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാദ്ഗാനം. ആ സർക്കാർ അധികാരത്തിൽ വന്ന ഉടൻ ആ ഉറപ്പ് പാലിക്കാനാണ് ശ്രമിച്ചതും. ആ ശ്രമമാണ് പിന്നീട് സർക്കാരിന്റെ തന്നെ തകർച്ചയിലേക്ക് നയിച്ചതെന്നത് മറ്റൊരു ചരിത്രം.

  ഇടുക്കിയിൽ വേനൽമഴയിൽ ഒരു മരണം; നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകർന്നു

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രസക്തി

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് ഭരണത്തിൽ വന്ന സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കോൺഗ്രസിന് ബദലായാണ് കമ്മ്യൂണിസ്റ്റുകാർ പ്രചാരണം നയിച്ചത്. അത് ജനങ്ങൾ ഏറ്റെടുത്തതിനാലാണ് ഇഎംഎസ് സർക്കാർ അധികാരത്തിൽ വന്നത്. കേന്ദ്രത്തിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നിറക്കാനുള്ള കരുത്തില്ലായിരിക്കാം. എന്നാൽ ഭൂപരിഷ്കരണം നടത്തി കാണിച്ചു കൊടുക്കാൻ മാത്രം പാർട്ടി കേരളത്തിൽ ശക്തമായിരുന്നു എന്നാണ് ഇഎംഎസ് അന്നു പറഞ്ഞത്. അതിനൊപ്പം വിദ്യാഭ്യാസ പരിഷ്കരണവും തദ്ദേശ സംവിധാനത്തിലേക്ക് അധികാരം വികേന്ദ്രീകരിക്കുന്നതിനും ഇടതു സർക്കാരിന് സാധിച്ചെന്നും ഇഎംഎസ് പറയുന്നുണ്ട്. ഇതിൽ പലതും കോൺഗ്രസ് പാർട്ടി തന്നെ ദേശീയ തലത്തിൽ അവതരിപ്പിക്കുകയും പിന്നീട് അതിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റുകൾക്കെ ഉണ്ടായിരുന്നുള്ളു എന്നും ഇഎംഎസ് വ്യക്തമാക്കിയിരുന്നു.

ബംഗാളിലേക്കും ത്രിപുരയിലേക്കും നീണ്ട ആത്മവിശ്വാസം

സോഷ്യലിസ്റ്റുകളുടെയും ഇടത് ജനാധിപത്യവാദികളുടെയും പിന്തുണയോടെ കമ്യൂണിസത്തിന് ഇന്ത്യയിൽ മുന്നേറാൻ സാധിച്ചിട്ടുണ്ടെന്നും അത് പതിയെ കേന്ദ്രത്തിൽ ഭരണത്തില് ഇരിക്കുന്ന കോൺഗ്രസ് സർക്കാരിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വളരുമെന്നും അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ആത്മ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ ആത്മ വിശ്വാസം പിന്നീട് ബംഗാളില് ഉൾപ്പെടെ ഇടതു പക്ഷ സർക്കാരുകൾ രൂപീകരിക്കാനുള്ള ഊർജമാണ് കമ്മ്യൂണിസ്റ്റുകൾക്ക് നൽകിയത്. ‘മനുഷ്യർക്കൊപ്പം നിൽക്കേണ്ട എന്തിനോടു കൂടിയും ഞങ്ങളു’ണ്ടെന്ന സ്റ്റേറ്റ്മെന്റ് സാധാരണക്കാരിലേക്ക് പകർന്ന ഊർജം ചെറുതല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി താഴെത്തട്ടിൽ പ്രസക്തമായതും അതിലൂടെയായിരുന്നു.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വിളഞ്ഞ മണ്ണ്

സ്വാതന്ത്ര്യ സമരത്തിനൊപ്പം കേരളത്തില് അരങ്ങേറിയ തൊഴിലാളി സമരങ്ങളും കര്ഷക പ്രസ്ഥാനങ്ങളുടെ വളര്ച്ചയുമായിരുന്നു കമ്യൂണിസ്റ്റ് ആശയങ്ങള്ക്ക് കേരളത്തെ വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്. കാര്ഷിക രംഗത്തെ പ്രശ്നങ്ങള്, തൊഴിലില്ലായ്മ ഇല്ലാതാക്കൽ, അഴിമതി നിർമാർജനം തുടങ്ങി ജനകീയ വിഷയങ്ങളായിരുന്നു തിരഞ്ഞെടുപ്പില് കമ്യൂണിസ്റ്റ് പാര്ട്ടി ഉയര്ത്തിക്കാട്ടിയത്. കോണ്ഗ്രസിന് ബദലായി ജനങ്ങള് കമ്യൂണിസ്റ്റ് പാര്ട്ടിയെ കണ്ടു എന്നായാിരുന്നു തിിരഞ്ഞെടുപ്പ് വിജയത്തിനു ഇഎംഎസ് പ്രതികരിച്ചത്. കേന്ദ്രം ഭരിച്ചിരുന്ന കോണ്ഗ്രസ് സര്ക്കാരിന് എതിരെ സോഷ്യലിസ്റ്റുകളും ഇടതുപക്ഷ ജനാധിപത്യവാദികളെയും ഒന്നിപ്പിക്കുന്നതിലും കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്ക്കാര് കാരണമായെന്നും ഇ എംസ് ചൂണ്ടിക്കാട്ടി.

പിരിക്കേണ്ടി വന്ന പ്രഥമ ഭരണം

അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ ഇഎംഎസ് സർക്കാർ അവരുടെ കാഴ്ചപ്പാടിലേക്കുള്ള ആദ്യ ചുവട് വച്ചിരുന്നു. അത് ഭൂപരിഷ്കരണ ബില്ലായിരുന്നു. ആദ്യം ഒരു ഓർഡിനൻസായി അവതരിപ്പിച്ചു. പിന്നീട് നിയമമാക്കി. താമസിക്കുന്ന സ്ഥലത്ത് നിന്നും കീഴ്ജാതിയിൽപ്പെടുന്ന മനുഷ്യരെ പുറത്തതാക്കാൻ അനുവദിക്കില്ലെന്നും കീഴ്ജാതിയിലുള്ളവർക്ക് ആ ഭൂമിയിൽ അവകാശമുണ്ടെന്നും പറയുന്നതായിരുന്നു നിയമം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ദേശീയ പ്രസ്ഥാനം ജനങ്ങൾക്ക് നൽകിയ ഉറപ്പാണ് ഭൂപരിഷ്കരണം എന്നും അത് കാല താമസം കൂടാതെ നടപ്പിലാക്കുന്നത് പിന്നീട് കമ്മ്യൂണിസ്റ്റുകളാണെന്നും ആദ്യ മന്ത്രിസഭയിലെ നിയമ മന്ത്രിയായിരുന്ന മുൻ സുപ്രീം കോടതി ജഡ്ജ് വി.ആർ. കൃഷ്ണയ്യർ പിന്നീട് പറഞ്ഞു. ഒരുപാട് തൊഴിലാളി സമരങ്ങളുടെ ചരിത്രവും കൂടി ചേരുന്നതാണ് ഭൂപരിഷ്കരണ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ

പൊതു വിദ്യാഭ്യാസ വ്യാപനം

എൻഎസ്എസ്, കത്തോലിക്കാ സഭ, മുസ്ലിം ലീഗ് എന്നിവയുടെ കൈവശമുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ സംവിധാനം ഒതുങ്ങുമ്പോഴാണ് വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുമായി കമ്മ്യൂണിസ്റ്റ് സർക്കാർ രംഗത്തെത്തുന്നത്. ഭൂപരിഷ്കരണത്തിനൊപ്പം ഇതും കൂടിയയായപ്പോൾ കോൺഗ്രസും എൻഎസ്എസ് ഉൾപ്പെടെ സാമുദായിക സംഘടനകളും ചേർന്നു വിമോചന സമരം അസൂത്രണം ചെയ്തു. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരം സർക്കാരിന് വലിയ വെല്ലുവിളിയായി. വി.കെ. കൃഷ്ണ മേനോൻ ഉൾപ്പെടെയുള്ളവർ സമരത്തിന് എതിരായിരുന്നു. ഒടുവിൽ സമരത്തെ കുറിച്ച് നെഹ്റുവിനെ ബോധിപ്പിക്കാൻ വി.ആർ. കൃഷ്ണയ്യർ ഊട്ടിയിലേക്ക് പോയി. കാര്യങ്ങൾ ബോധിപ്പിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഈ സമരം ശരിയല്ല എന്ന് ധരിപ്പിക്കാൻ ശ്രമിച്ചു. ഇന്ദിരാ ഗാന്ധിയായിരുന്നു അന്നത്തെ കോൺഗ്രസ് അധ്യക്ഷ. ഇന്ദിര ഗാന്ധിയുമായി സംസാരിക്കാം എന്നായിരുന്നു നെഹ്റു നൽകിയ മറുപടി.

ശക്തി പ്രാപിച്ച വിമോചന സമരം

വിമോചന സമരം ശക്തമാവുകയും ഒരു ഗർഭിണിയായ മത്സ്യത്തൊഴിലാളി സ്ത്രീ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തതോടെ സമരത്തിന്റെ സ്വഭാവം മാറി. അതൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചു. പ്രക്ഷോഭങ്ങൾ ഒടുവിൽ 1959 ജൂലൈ 31ന് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പിരിച്ചു വിടുന്നതിലേക്കാണ് നയിച്ചത്. രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു. പിന്നീട് 1960ൽ നടന്ന തിരഞ്ഞെടുപ്പിൽ 63 സീറ്റുകൾ നേടി കോൺഗ്രസ് സർക്കാർ അധികാരത്തിലേറി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേടാനായത് 29 സീറ്റുകൾ മാത്രമായിരുന്നു. അതിനു ശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജിക്കപ്പെട്ടതും സിപിഎമ്മും സിപിഐയും ആയി പരിണമിക്കുന്നതും.

രണ്ട് വർഷം മാത്രം നിലനിന്നൊരു സർക്കാരിനെന്ത് പ്രധാന്യമെന്ന് വേണമെങ്കിൽ ചോദിക്കാം. പക്ഷേ ആദ്യത്തേത് അതായിരുന്നുവെന്നത് തന്നെയല്ലേ പ്രാധാന്യം. അയിത്തവും അനാചാരവും വാണിരുന്ന ഒരു കാലത്ത് അന്നു രൂപീകരിച്ച സർക്കാരിന്റെ അമരത്തുണ്ടായിരുന്ന ആളെ കുറിച്ചു കൂടിയൊന്ന് ചിന്തിക്കണം. അതൊരു പ്രഖ്യാപനം കൂടിയായിരുന്നു. മതത്തിനും ജാതിയ്ക്കും മീതെയാണ് മനുഷ്യനെന്നും രാഷ്ട്ര ബോധമെന്നുമുള്ള ഉറക്കെയുള്ള പ്രഖ്യാപനം.

Story Highlights: The first democratically elected communist government in Asia completed 68 years.

Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക റെയ്ഡിൽ 179 പേർ അറസ്റ്റിൽ
Kerala drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 179 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

  തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചു. പള്ളികൾ വിഭജിക്കാനുള്ള നീക്കം Read more

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

എം.എ. ബേബി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് Read more

എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവിന്റെ പിടിവാശിയാണ് വീട്ടിൽ പ്രസവത്തിന് Read more

സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more

ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
MDMA smuggling

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. Read more