**പാലക്കാട്◾:** ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിലായി. കാരക്കുന്ന് പഴേടം സ്വദേശിയായ ഷംനാദിനെയാണ് എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ വിനോദയാത്രക്കിടെയാണ് ഇയാൾ പിടിയിലായത്. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ശ്രീനിവാസൻ വധത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഷംനാദിനെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. മഞ്ചേരിയിലെ ഷംനാദിന്റെ വീട്ടിൽ എൻഐഎ പരിശോധന നടത്തി.
എസ്ഡിപിഐ ഭാരവാഹിയായിരുന്ന സുബൈറിന്റെ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. എലപ്പുള്ളി സ്വദേശിയായിരുന്നു സുബൈർ. തുടർന്ന് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
Story Highlights: Popular Front activist arrested in Palakkad Sreenivasan murder case.