ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു

suicide in palakkad

**പാലക്കാട്◾:** കരിമ്പ പാലക്കപ്പീടികയിൽ ദാരുണ സംഭവം. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് പിന്നീട് തൂങ്ങിമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. നടുവട്ടം പറവാടത്ത് വളപ്പിലെ 35 വയസുകാരനായ ഷൈബുവാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാൻ തയ്യാറാകാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഷൈബു കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബന്ധുക്കൾ ഓടിയെത്തി തീ കെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പാതി കത്തിയ ശരീരവുമായി ഷൈബു സ്ഥലത്തുനിന്ന് പോയി.

പിന്നീട് കിണറ്റിലെ മോട്ടോറിന്റെ കയർ ഉപയോഗിച്ച് കിണറിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ‘ദിശ’ ഹെൽപ്ലൈനിൽ ബന്ധപ്പെടാമെന്നും (1056, 0471-2552056) അറിയിച്ചു.

  ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു

Story Highlights: A 35-year-old man in Palakkad, India, set himself on fire and later hanged himself after his estranged wife refused to return home.

Related Posts
ഇസ്രായേലിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മെവാസെരെത്ത് സീയോണിൽ
Israel Suicide Incident

സുൽത്താൻ ബത്തേരി കോളിയാടി സ്വദേശിയായ ജിനേഷ് പി. സുകുമാരനെ ഇസ്രായേലിലെ മെവാസെരെത്ത് സീയോണിൽ Read more

ഒറ്റപ്പാലത്ത് അച്ഛനും മകനും മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Ottapalam death case

പാലക്കാട് ഒറ്റപ്പാലത്ത് അച്ഛനെയും നാലാം ക്ലാസ്സുകാരനായ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

  ട്യൂഷന് നിർബന്ധിച്ചതിനെ തുടർന്ന് 14കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
ട്യൂഷന് നിർബന്ധിച്ചതിനെ തുടർന്ന് 14കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ട്യൂഷൻ ക്ലാസ്സിൽ പോകാൻ അമ്മ നിർബന്ധിച്ചതിനെ തുടർന്ന് മുംബൈയിൽ 14 വയസ്സുകാരൻ കെട്ടിടത്തിൽ Read more

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ഗില്ലിന് സെഞ്ച്വറി
India vs England Test

ബർമിങ്ഹാമിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി Read more

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിനം യുവതി ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ് Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ നവവധു ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി Read more

ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു; ഭർത്താവും വീട്ടുകാരും അറസ്റ്റിൽ
Dowry Harassment Suicide

തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 27 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്തു. Read more