വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം

Waqf Bill

കേന്ദ്ര സർക്കാരിന്റെ വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. ബില്ലിനെ ശക്തമായി എതിർക്കുമെന്നും ബിജെപിയ്ക്ക് ഗൂഢലക്ഷ്യമാണെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബില്ല് പാസായാൽ കോടതിയെ സമീപിക്കുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പത്ത് നിന്ന് കുടിയിറക്കണമെന്ന് തങ്ങൾക്ക് ഒരഭിപ്രായവുമില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ചിലർ ദുരുദ്ദേശപരമായി മറ്റു വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ മറ്റ് ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കളും ഇതുപോലെ പിടിച്ചെടുക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കോൺഗ്രസുമായി വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ അവകാശങ്ങൾ ധ്വംസിക്കുന്നതാണ് ഈ നീക്കമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. മുനമ്പം പ്രശ്ന പരിഹാരം കേരള സർക്കാരിന് പരിഹരിക്കാവുന്നതേയുള്ളൂവെന്നും അതിനെ വഖഫ് ബില്ലുമായി ബന്ധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിശ്വാസത്തിലുള്ള ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചത് കേന്ദ്രമന്ത്രി കിരൺ റിജിജുവാണ്. ജെപിസിയിൽ വിശാലമായ ചർച്ച നടന്നുവെന്നും 284 സംഘടനകൾ അഭിപ്രായം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചുവെന്നും അതെല്ലാം വിശദമായി പരിശോധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

  ക്യാൻസർ ചികിത്സയിൽ നെല്ല് വിപ്ലവം

ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ബില്ല് അവതരണത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ജെപിസിക്ക് ഭേദഗതി നിർദ്ദേശങ്ങൾ ബില്ലിൽ ചേർക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെപിസി റിപ്പോർട്ടിന് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ മറുപടി നൽകി. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കിരൺ റിജിജു പറഞ്ഞു.

Story Highlights: The Muslim League opposes the Waqf Bill, alleging the central government’s attempt to seize Waqf properties.

Related Posts
ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

  ഏക്നാഥ് ഷിൻഡെയെ അപമാനിച്ച കേസ്: കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്
വഖഫ് ബില്ലിൽ പ്രതിപക്ഷ വിമർശനത്തിന് നദ്ദയുടെ മറുപടി
Waqf Bill

വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ Read more

പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് സമസ്ത നേതാവ്
Waqf Bill

വഖഫ് ബിൽ അവതരണ വേളയിൽ ലോക്സഭയിൽ നിന്ന് വിട്ടുനിന്ന പ്രിയങ്ക ഗാന്ധിയെ സമസ്ത Read more

വഖഫ് ഭേദഗതി ബില്ലിനെതിരെ ജോൺ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യസഭയിൽ എം.പി ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. Read more

വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
Waqf Bill

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് Read more

വഖഫ് ഭേദഗതി ബില്ല്: സുപ്രിം കോടതിയെ സമീപിക്കുമെന്ന് എം.കെ. സ്റ്റാലിൻ
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

വഖഫ് ബിൽ ചർച്ച: പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
Waqf Bill

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വിവാദമായി. അസുഖബാധിതയായ ബന്ധുവിനെ കാണാൻ Read more

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ
Waqf Bill

ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷ ക്ഷേമ Read more