തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം. നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരിൽ പെൺകുട്ടികളും ഉൾപ്പെടുന്നു.
യൂണിറ്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായത്.
യൂണിറ്റ് വൈസ് പ്രസിഡന്റ് ഇന്ത്യൻ, യൂണിറ്റ് കമ്മിറ്റി അംഗം ഹരി, ഹിന്ദി ഡിപ്പാർട്മെന്റ് ജോയിൻ കൺവീനർ അഭിമന്യു, ഒന്നാം വർഷ വിദ്യാർത്ഥിനി എന്നിവർക്കാണ് പരിക്കേറ്റത്. ലഹരി മാഫിയ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
Story Highlights: Four SFI members, including female students, were injured in an attack by a suspected drug mafia gang following a unit meeting at University College, Trivandrum.