പത്തനംതിട്ട: സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെത്തുടർന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് സ്ഥലംമാറ്റം ആവശ്യപ്പെട്ടു. ജില്ലാ കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമാണെന്ന് ജോസഫ് ജോർജ് പറഞ്ഞു. നിലവിൽ അദ്ദേഹം അവധിയിലാണ്.
സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജുവാണ് ഭീഷണി മുഴക്കിയത്. നികുതി കുടിശ്ശിക അടയ്ക്കാൻ ഫോണിലൂടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. ഫോണിലൂടെ മര്യാദ ഇല്ലാതെ സംസാരിച്ചുവെന്നും അഴിമതിക്കാരനാണെന്നും ഏരിയ സെക്രട്ടറി ആരോപിച്ചിരുന്നു.
ഭീഷണി ഫോൺ കോളുകൾ വന്നതായി വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ പോലീസിന് കൈമാറിയിരുന്നു. വില്ലേജ് ഓഫീസറുടെ ഭീഷണി സംബന്ധിച്ച പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Following threats from a CPIM area secretary, a village officer in Pathanamthitta has requested a transfer.