കേന്ദ്ര സർക്കാർ അമേരിക്കൻ യാത്രയ്ക്ക് അനുമതി നിഷേധിച്ച നടപടി അസാധാരണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. യാത്രാനുമതി നിഷേധിക്കാനുള്ള കാരണങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏപ്രിൽ ഒന്നു മുതൽ അമേരിക്കയിലും ലെബനനിലും സന്ദർശനം നടത്താനായിരുന്നു മന്ത്രി പി. രാജീവിന്റെയും നാലംഗ സംഘത്തിന്റെയും പദ്ധതി. ലെബനനിലെ വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്.
എന്നാൽ വിദേശകാര്യ മന്ത്രാലയം യാത്രാനുമതി നിഷേധിക്കുകയായിരുന്നു. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയായിരുന്നു വിദേശയാത്ര നിശ്ചയിച്ചിരുന്നത്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സെക്രട്ടറിക്ക് അനുമതി നൽകുകയും കേരളത്തിൽ നിന്നുള്ള മന്ത്രിക്കും സെക്രട്ടറിമാർക്കും അനുമതി നിഷേധിക്കുകയും ചെയ്തത് അസാധാരണ നടപടിയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്.
കേരളത്തിന്റെ പദ്ധതി നോവൽ ഇന്നൊവേഷനായി അംഗീകരിക്കപ്പെട്ടത് നാടിന് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളോടൊപ്പം തന്നെ കേരളത്തിലെ ഉദ്യോഗസ്ഥന്മാർക്കും യാത്രാ അനുമതി നിഷേധിച്ചത് ദുരൂഹമാണെന്ന് മന്ത്രി പറഞ്ഞു. ആര് പങ്കെടുക്കണം എന്നത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി എംഡി എന്നിവരടങ്ങുന്ന സംഘമാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയത്. അമേരിക്കയിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനാണ് ക്ഷണം ലഭിച്ചതെന്നും അതിന് അനുമതി നിഷേധിച്ചത് അപലപനീയമാണെന്നും പി. രാജീവ് പറഞ്ഞു.
നൽകിയ അറിയിപ്പിൽ അനുമതി നിഷേധിക്കാനുള്ള കാരണങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Story Highlights:
The central government’s denial of permission for Kerala Industry Minister P. Rajeev’s travel to America has been termed unusual by the minister.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ