ബെയ്ജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി കടന്നുള്ള സഹകരണം, കൈലാസ്-മാനസരോവർ തീർത്ഥാടനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബെയ്ജിംഗിൽ വെച്ച് നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളുടെയും നയതന്ത്ര സൈനിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ധാരണയായി.
അതിർത്തി സംഘർഷത്തെ തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ച നടന്നത്. അതിർത്തിയിലെ സമാധാനം പ്രധാനമെന്ന് ഇരു രാജ്യങ്ങളും അംഗീകരിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വിഷയത്തിൽ പ്രത്യേക പ്രതിനിധികളായ അജിത്ത് ഡോവലും വാങ് യിയും തമ്മിൽ ഈ വർഷം നിർണായക ചർച്ച നടത്താൻ ധാരണയായി. ചർച്ച വളരെ പോസിറ്റീവും ക്രിയാത്മകവുമായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.
പ്രത്യേക പ്രതിനിധികളുടെ യോഗത്തിനായി ഇരു രാജ്യങ്ങളും തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില് പരസ്പരം നേരിട്ടുള്ള വ്യോമഗതാഗതം പുനരാരംഭിക്കാന് ചൈന താത്പര്യം പ്രകടിപ്പിച്ചു.
എന്നാൽ ഇക്കാര്യത്തില് ഉടനടി തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. കൈലാസ്-മാനസരോവർ തീർത്ഥാടനം പുനരാരംഭിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു.
Story Highlights: India and China held discussions to enhance border management and diplomatic ties, aiming to normalize relations strained by border conflicts.