തിരുവനന്തപുരം: സംസ്ഥാനത്തിന് 6000 കോടി രൂപ അധിക വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. വൈദ്യുതി മേഖലയിൽ നടപ്പിലാക്കിയ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അധിക വായ്പ അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക വർഷാവസാനത്തോട് അടുക്കുമ്പോൾ ലഭിക്കുന്ന ഈ തുക സംസ്ഥാനത്തിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. മുൻപ് 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതിയും കേന്ദ്രം നൽകിയിരുന്നു.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് പുറമെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വരുത്തിയ മാറ്റങ്ങളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഈ പരിഷ്കാരങ്ങളിലൂടെ ഏകദേശം 12,000 കോടി രൂപയുടെ അധിക വായ്പയ്ക്ക് സംസ്ഥാനം അർഹത നേടിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം.
ആകെ 18,000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാർ ആദ്യം അനുമതി തേടിയിരുന്നത്. 5900 കോടി രൂപ കടമെടുത്തതിന് ശേഷം, വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 6000 കോടി രൂപയുടെ അധിക വായ്പയ്ക്ക് അനുമതി ലഭിച്ചത്.
Story Highlights: The central government has granted permission to the Kerala state government to borrow an additional Rs 6,000 crore for power sector reforms.