ഐപിഎൽ ക്രിക്കറ്റ് ആവേശം വമ്പൻ സ്ക്രീനിൽ ആസ്വദിക്കാൻ അവസരമൊരുക്കി ബിസിസിഐ. രാജ്യത്തെ 50 നഗരങ്ങളിലാണ് ഫാൻ പാർക്കുകൾ ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ കൊച്ചിയിലും പാലക്കാടും ഫാൻ പാർക്കുകൾ ഒരുങ്ങും.
ഐപിഎൽ ആരാധകർക്ക് മത്സരങ്ങൾ വലിയ സ്ക്രീനിൽ തത്സമയം ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മാർച്ച് 22 മുതൽ ആരംഭിക്കുന്ന പതിനെട്ടാമത് ടാറ്റാ ഐപിഎൽ സീസണിലെ മത്സരങ്ങളാണ് ഫാൻ പാർക്കുകളിലൂടെ പ്രദർശിപ്പിക്കുന്നത്. ഫുഡ് സ്റ്റാൾ, സംഗീത നിശ, കുട്ടികളുടെ വിവിധ ഗെയിമുകൾ എന്നിവയും ഫാൻ പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിൽ മാർച്ച് 22, 23 തീയതികളിലെ മത്സരങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാർക്കിങ് ഗ്രൗണ്ടാണ് കൊച്ചിയിലെ വേദി. പാലക്കാട് കോട്ടമൈതാനിയിൽ മാർച്ച് 29, 30 തീയതികളിലെ മത്സരങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
പ്രവേശനം സൗജന്യമായിരിക്കും. ഐപിഎൽ ആരാധകർക്ക് ആവേശം ചോരാതെ മത്സരങ്ങൾ ആസ്വദിക്കാനുള്ള സംവിധാനമാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ രണ്ട് പ്രധാന നഗരങ്ങളിലാണ് ഫാൻ പാർക്കുകൾ ഒരുക്കുന്നത്.
Story Highlights: BCCI sets up fan parks in 50 cities across India, including Kochi and Palakkad in Kerala, for fans to enjoy live screenings of IPL 2025 matches on big screens.