ഫുട്ബോൾ മൈതാനങ്ങൾ: കളിയുടെയും കലാപത്തിന്റെയും വേദികൾ

Anjana

football history

ഫുട്ബോൾ മൈതാനങ്ങൾ, കേവലം കളിക്കളങ്ങൾ മാത്രമല്ല, ചിലപ്പോൾ ചരിത്രത്തിന്റെ വഴിത്തിരിവുകളുടെയും രക്തരൂക്ഷിതമായ സംഘർഷങ്ങളുടെയും വേദികളായി മാറാറുണ്ട്. കാലുകളിൽ ഒളിപ്പിച്ച മാന്ത്രികതയുടെ വശ്യതയും ചേർത്ത് പന്തുമായി കളിക്കാർ മുന്നേറുമ്പോൾ, മൈതാനത്തിനു വെളിയിലെ കലാപങ്ങളുടെയും രാഷ്ട്രീയ സമരങ്ങളുടെയും പ്രതിഫലനങ്ങളും അവിടെ കാണാം. ഫുട്ബോളിന്റെ ചരിത്രം വീറും വികാരവും നിറഞ്ഞതാണ്, അതിൽ പകയുടേയും വാശിയുടേയും ചോര മണക്കുന്ന കഥകൾ ഒളിഞ്ഞിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകകപ്പ് വിജയം ആഘോഷിക്കുവാൻ വേണ്ടി 1934 ൽ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിൽ നടന്ന ഹൈബറിയിലെ സൗഹൃദമത്സരം ഒരു രക്തരൂക്ഷിത യുദ്ധമായി മാറി. “ഇംഗ്ലണ്ട് യുദ്ധം ജയിച്ചു” എന്നായിരുന്നു ലണ്ടനിലെ ടൈംസ് പത്രത്തിന്റെ തലക്കെട്ട്. കളി നിയന്ത്രിച്ച റഫറിമാർക്കു പോലും ചോരയൊലിപ്പിക്കേണ്ടി വന്ന ഈ മത്സരത്തിൽ ഇംഗ്ലണ്ട് ഇറ്റലിയെ 3-2 ന് തകർത്തു. ഈ മത്സരം ചരിത്രത്തിൽ ‘ബാറ്റിൽ ഓഫ് ഹൈബറി’ എന്നാണ് അറിയപ്പെടുന്നത്.

ഇരുപതു വർഷങ്ങൾക്കു ശേഷം, 1954-ൽ ബ്രസീലും ഹംഗറിയും തമ്മിലുള്ള മത്സരവും (‘ബേണിലെ യുദ്ധം’) വൃത്തികെട്ട കളിയുടെയും അക്രമത്തിന്റെയും ഉദാഹരണമായി. ഫ്രെങ്ക് പുഷ്കാസ് നയിച്ച ഹംഗറി ടീമിനോട് 4-2 ന് പരാജയപ്പെട്ട ബ്രസീൽ കളിക്കാർ, ഹംഗറിയുടെ ഡ്രെസിങ് റൂമിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. 13 കളിക്കാർക്ക് പരുക്കേറ്റ ഈ മത്സരത്തെ മാധ്യമങ്ങൾ ബോക്സിങ് മത്സരത്തോടാണ് ഉപമിച്ചത്.

  ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ് സമയബന്ധിതമായി പരിഗണിക്കും: കേന്ദ്ര ആരോഗ്യമന്ത്രി

1964-ലെ അർജന്റീന-പെറു ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനിടെ, റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ആരാധകർ മൈതാനത്തേക്ക് പാഞ്ഞിറങ്ങി. പൊലീസ് പ്രയോഗിച്ച കണ്ണീർവാതകത്തിൽ നിന്നും ഉണ്ടായ തിക്കിലും തിരക്കിലും 318 പേർ മരിച്ചു. ഈ ദാരുണ സംഭവം ഫുട്ബോൾ ചരിത്രത്തിലെ കറുത്ത അധ്യായമാണ്.

ഫുട്ബോൾ മൈതാനങ്ങൾ ചിലപ്പോൾ രാഷ്ട്രീയ അടിച്ചമർത്തലിന്റെ വേദികളായും മാറിയിട്ടുണ്ട്. ചിലിയിലെ പാബ്ലോ നെരൂദ സ്റ്റേഡിയം, പിനോഷെ ഭരണകൂടത്തിന്റെ മനുഷ്യക്കുരുതിയുടെ താവളമായി മാറി. ഇടതുപക്ഷ പ്രവർത്തകരെ പട്ടാളം പീഡിപ്പിക്കുന്നത് കാണികളായി എത്തിയ വലതുപക്ഷ പ്രവർത്തകർ ആസ്വദിച്ചു. അഞ്ഞൂറോളം ഇടതുപക്ഷ പ്രവർത്തകരെ സ്റ്റേഡിയത്തിനുള്ളിൽ കൊലചെയ്യുന്നത് തത്സമയം ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തു.

പത്രക്കടലാസുകൾ നൂലുകൊണ്ട് വരിഞ്ഞുകെട്ടിയും, സോക്സുകൾ ചുരുട്ടിക്കൂട്ടി പന്താക്കിയും ഫുട്ബോൾ കളിക്കുന്ന കുട്ടികളെ ലോകത്തിന്റെ ഏതു തെരുവിലും കാണാം. ഫുട്ബോളിന്റെ ആദിമ രൂപം ഏതൊരു മനുഷ്യന്റെയും സത്വത്തിൽ ദർശിക്കാൻ സാധിക്കും. അതുകൊണ്ടാണ് ഫുട്ബോളിന്റെ കഥകൾ വീറും വികാരവുമായി ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്.

Story Highlights: Football history is filled with stories of intense rivalry, violence, and political conflict, transforming playing fields into battlegrounds and arenas of oppression.

  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി അന്തരിച്ചു
Related Posts
ജർമ്മൻ ഫുട്ബോൾ ആരാധകർ തമ്മിലടിച്ചു; 79 പേർക്ക് പരിക്ക്
German football fan clash

ജർമ്മനിയിലെ രണ്ട് ഫുട്ബോൾ ക്ലബ്ബുകളുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. എഫ്സി കാൾ സീസ് Read more

തിരുവനന്തപുരം മംഗലപുരം സിപിഎം ഏരിയാ കമ്മിറ്റിയിൽ വിഭാഗീയത; മുൻ സെക്രട്ടറി രാജിവച്ചു
CPIM Mangalapuram internal conflict

തിരുവനന്തപുരം മംഗലപുരത്തെ സിപിഎം ഏരിയാ സമ്മേളനത്തിൽ നിന്ന് മുൻ ഏരിയാ സെക്രട്ടറി മധു Read more

കൊല്ലം സിപിഐഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി; സമ്മേളനം നിർത്തിവച്ചു
CPIM Thodiyur local conference clash

കൊല്ലം സിപിഐഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി ഉണ്ടായി. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം Read more

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വെണ്ണക്കരയിൽ സംഘർഷം; യുഡിഎഫിനെതിരെ ആരോപണവുമായി പി സരിൻ
Palakkad by-election tension

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വെണ്ണക്കരയിൽ സംഘർഷം ഉണ്ടായി. യുഡിഎഫ് മനഃപൂർവ്വം സംഘർഷം Read more

കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ; പാർട്ടി നടപടിയേക്കാൾ വലുതല്ല ആത്മാഭിമാനം
Sandeep Varier BJP Kerala

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ രൂക്ഷ വിമർശനം ഉന്നയിച്ചു. Read more

വഖഫ് ബിൽ യോഗത്തിൽ എംപിമാർ തമ്മിൽ ഏറ്റുമുട്ടൽ; കല്യാൺ ബാനർജി വാട്ടർ ബോട്ടിൽ തകർത്തു
Waqf Bill parliamentary meeting altercation

വഖഫ് ബിൽ പരിഗണിക്കുന്ന പാർലമെന്ററി സംയുക്തയോഗത്തിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും Read more

തമിഴ് തായ് വാഴ്ത്ത് വിവാദം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍
Tamil Nadu governor controversy

തമിഴ്‌നാട്ടില്‍ തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നു. Read more

കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഐഎം; ചർച്ച ഉടൻ
CPIM Karat Razak reconciliation

സിപിഐഎമ്മുമായി ഇടഞ്ഞ കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ പാർട്ടി ജില്ലാ നേതൃത്വം ശ്രമം തുടങ്ങി. Read more

സർക്കാർ – ഗവർണർ പോര് മുറുകുന്നു; സിപിഐഎം കടുത്ത നിലപാടിൽ
Kerala government-governor conflict

സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നു. രാജ്ഭവൻ സർക്കാരിനോട് നിരന്തരം വിശദീകരണം ആവശ്യപ്പെടുന്നു. Read more

Leave a Comment