തമിഴ്നാട്ടില് തമിഴ് തായ് വാഴ്ത്ത് വിവാദത്തില് സര്ക്കാരും ഗവര്ണറും തമ്മിലുള്ള പോര് തുടരുകയാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഗവര്ണറെ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാപദവിയിലിരുന്ന് വര്ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്ക്ക് തമിഴ്ജനത മറുപടി നല്കുമെന്ന് സ്റ്റാലിന് പറഞ്ഞു. ഗവര്ണര് രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചതായും അദ്ദേഹം ആരോപിച്ചു.
ഗവര്ണര് പങ്കെടുത്ത പരിപാടിയില് തമിഴ്നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില് നിന്ന് മനപ്പൂര്വം ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. തമിഴ്നാടിനോട് സ്നേഹമുണ്ടായിരുന്നുവെങ്കില് വേദിയില് വച്ച് തന്നെ ഗാനം ശരിയായി പാടാന് ആവശ്യപ്പെടണമായിരുന്നുവെന്ന് സ്റ്റാലിന് കുറ്റപ്പെടുത്തി.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് കേന്ദ്രസര്ക്കാരിനോട് ഗവര്ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. നികുതി തടയുന്നതിലൂടെ ദ്രാവിഡരുടെ വീര്യം കുറയ്ക്കാന് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ ഉള്പ്പടെയുള്ള പ്രതിപക്ഷ കക്ഷികളും ഗവര്ണര്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല് സംസ്ഥാന ബിജെപി നേതാക്കള് കരുതലോടെയാണ് പ്രതികരിക്കുന്നത്.
Story Highlights: Tamil Nadu government and governor clash over Tamil Thai Vaazhthu controversy