കണ്ണൂർ കൈതപ്രത്ത് വെടിവെപ്പ് കൊലപാതകം: വ്യക്തിവിരോധമാണ് കാരണമെന്ന് എഫ്ഐആർ

Anjana

Kannur Shooting

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ വ്യക്തിവിരോധമാണ് കാരണമെന്ന് എഫ്ഐആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ണൂർ റൂറൽ എസ് പി അനുരാജ് പലിവാൾ അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതി സന്തോഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും എസ്.പി. അറിയിച്ചു. രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് നടക്കും. കൊലപാതകം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡും ഫോറെൻസിക്ക് സംഘവും പരിശോധന നടത്തി.

സമീപത്തുള്ള പുഴയിൽ പ്രതി തോക്ക് ഉപേക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. അവിടെയും പരിശോധന നടത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളാണുള്ളത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ചുകൊലപ്പെടുത്തിയത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായി എത്തുന്ന സമയം നോക്കിയാണ് സന്തോഷ് തോക്കുമായി അവിടെയെത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നത് സന്തോഷായിരുന്നു.

  കൈതപ്രം കൊലപാതകം: നിർണായക തെളിവായ തോക്ക് കണ്ടെത്തി

ഇതിന് മുൻപും സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളിൽ പ്രധാനപ്പെട്ടതായ തോക്ക് കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

Story Highlights: A man was shot dead in Kaithapram, Kannur, due to personal enmity, according to the FIR.

Related Posts
പാനൂരിൽ സിപിഐഎം നേതാക്കൾക്ക് ലഹരി സംഘങ്ങളുടെ കൊലവിളി
drug threat

കണ്ണൂർ പാനൂരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐഎം നേതാക്കൾക്ക് ഭീഷണി. ലോക്കൽ Read more

ലഹരി മാഫിയയുടെ ഭീഷണിക്ക് മുന്നിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ്
drug mafia

കണ്ണൂരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണി. മാട്ടൂൽ പഞ്ചായത്ത് Read more

  വീണാ ജോർജിൻ്റെ ഡൽഹി സന്ദർശനം: കേന്ദ്രമന്ത്രിയെ കാണാൻ ആയിരുന്നില്ലെന്ന് എം വി ഗോവിന്ദൻ
മലപ്പുറം ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്
Shooting

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് Read more

കണ്ണൂർ വെടിവെപ്പ്: പ്രതിയുടെ തോക്ക് കണ്ടെത്തി
Kannur Shooting

കണ്ണൂർ കൈതപ്രത്ത് 49കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ഉപയോഗിച്ച തോക്ക് കണ്ടെത്തി. Read more

കൈതപ്രം കൊലപാതകം: നിർണായക തെളിവായ തോക്ക് കണ്ടെത്തി
Kaithapram Murder

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ നിർണായക തെളിവായ തോക്ക് കണ്ടെടുത്തു. രാധാകൃഷ്ണന്റെ Read more

കണ്ണൂർ കൈതപ്രം വെടിവെപ്പ് കൊലപാതകം: വ്യക്തിവിരോധമാണ് കാരണമെന്ന് പോലീസ്
Kaithapram Murder

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തിവിരോധവും പകയുമാണെന്ന് പോലീസ് കണ്ടെത്തി. പ്രതി Read more

കണ്ണൂർ വെടിവെപ്പ്: വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പോലീസ്
Kannur Shooting

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന സംഭവത്തിൽ വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പോലീസ് കണ്ടെത്തി. Read more

  മലങ്കര സഭാ തർക്കം: സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ഓർത്തഡോക്സ് സഭ
കണ്ണൂർ സൂരജ് വധക്കേസ്: ഒമ്പത് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ
Kannur Murder Case

ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് സിപിഐഎം പ്രവർത്തകരെ കുറ്റക്കാരായി കണ്ടെത്തി. Read more

കണ്ണൂർ കൊലപാതകം: പ്രതിയെ ഇന്ന് ചോദ്യം ചെയ്യും
Kannur Murder

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം Read more

കണ്ണൂരിൽ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു; പ്രതി ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തിരുന്നു
Kannur Shooting

കണ്ണൂർ പരിയാരം കൈതപ്രത്തിൽ വെടിയേറ്റു മരിച്ചത് കല്യാട് സ്വദേശി രാധാകൃഷ്ണൻ (49). സന്തോഷ് Read more

Leave a Comment