സാമ്പത്തിക തർക്കം; സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി

Anjana

Murder

കൊണ്ടോട്ടിയിൽ സാമ്പത്തിക തർക്കത്തെത്തുടർന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കിഴിശ്ശേരിയിൽ വെച്ചാണ് അസം സ്വദേശിയായ അഹദുൽ ഇസ്ലാമിനെ ഗുഡ്‌സ് ഓട്ടോറിക്ഷ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. പ്രതിയായ ഗുൽജാർ ഹുസൈനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊണ്ടോട്ടിയിലും കിഴിശ്ശേരിയിലും ദീർഘകാലമായി താമസിക്കുന്നവരാണ് ഇരുവരും. ചീട്ടുകളിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. സംഭവദിവസം രാത്രി പണത്തെച്ചൊല്ലി അഹദുൽ ഗുൽജാറിനെ മർദ്ദിച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം നടന്നുപോവുകയായിരുന്ന അഹദുലിനെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ ഇടിച്ച് വീഴ്ത്തിയ ശേഷം ദേഹത്തിലൂടെ വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പുലർച്ചയോടെ അരീക്കോട് വാവൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യത്തിനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

  ഈങ്ങാപ്പുഴ കൊലപാതകം: യാസിറിന്റെ മാതാപിതാക്കളാണ് ഉത്തരവാദികളെന്ന് ഷിബിലയുടെ പിതാവ്

പതിനഞ്ച് വർഷത്തോളമായി പ്രതി കുടുംബസമേതം കേരളത്തിൽ താമസിക്കുന്നുണ്ട്. രാത്രി 10.15 ഓടെ കീഴ്‌ശേരിയിലെ സ്‌കൂളിന് സമീപം വെച്ചായിരുന്നു സംഭവം.

Story Highlights: A man from Assam was killed by his friend in Malappuram, Kerala, following a financial dispute.

Related Posts
ഡിസ്‌നിലാൻഡ് യാത്രയ്ക്ക് ശേഷം 11കാരനായ മകനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ
Murder

കാലിഫോർണിയയിൽ, ഡിസ്‌നിലാൻഡിലേക്കുള്ള മൂന്ന് ദിവസത്തെ അവധിക്കാലത്തിനു ശേഷം, 48 വയസ്സുള്ള സരിത രാമരാജു Read more

തലയും കൈപ്പത്തികളും ഛേദിച്ച്, കാലുകൾ പിന്നോട്ട് മടക്കി ഡ്രമ്മിലിട്ട് സിമന്റ് തേച്ച് അടച്ച ഭാര്യയുടെ ക്രൂരത വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Meerut Murder

മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ Read more

  കേദാർനാഥ് വിവാദം: അഹിന്ദുക്കൾക്ക് വിലക്ക് വേണമെന്ന് ബിജെപി നേതാവ്; ഹരീഷ് റാവത്ത് രൂക്ഷവിമർശനവുമായി രംഗത്ത്
മഴയിൽ നശിക്കുന്നു സാക്ഷരതാ മിഷന്റെ പാഠപുസ്തകങ്ങൾ
Textbooks

മലപ്പുറം ടൗൺ ഹാളിന് പിന്നിൽ കൂട്ടിയിട്ടിരുന്ന ഹയർ സെക്കൻഡറി തുല്യതാ പാഠപുസ്തകങ്ങൾ മഴയിൽ Read more

തൊടുപുഴ കൊലപാതകം: ഒന്നാം പ്രതി ജോമോൻ റിമാൻഡിൽ
Thodupuzha Murder

തൊടുപുഴയിലെ കൊലപാതകക്കേസിലെ പ്രതി ജോമോനെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികളെയും തെളിവെടുപ്പിനായി കൊണ്ടുപോയി. Read more

കച്ചവട പങ്കാളിയുടെ ആസൂത്രിത കൊലപാതകം; ബിജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Thodupuzha Murder

തൊടുപുഴയിൽ കച്ചവട പങ്കാളിയാൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്\u200cമോർട്ടം പൂർത്തിയായി. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് Read more

ചടയമംഗലത്ത് സിഐടിയു തൊഴിലാളിയെ കുത്തിക്കൊന്നു; പാർക്കിംഗ് തർക്കമാണ് കാരണം
Murder

ചടയമംഗലം പേൾ ബാറിന് മുന്നിൽ പാർക്കിംഗ് വിഷയത്തിൽ തുടങ്ങിയ തർക്കം സിഐടിയു തൊഴിലാളിയായ Read more

തൊടുപുഴ കൊലപാതകം: ഒരു ലക്ഷം രൂപയുടെ കടം കൊലപാതകത്തിലേക്ക് നയിച്ചു
Thodupuzha Murder

തൊടുപുഴയിൽ നടന്ന കൊലപാതക കേസിലെ പ്രതികളായ ജോമിനും ബിജുവിനും ഇടയിൽ സാമ്പത്തിക ഇടപാടുകളുമായി Read more

  ഹയർസെക്കൻഡറി ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണത്തിന് ഉത്തരവ്
വെഞ്ഞാറമൂട് കൂട്ടക്കൊല: സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പോലീസ്
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യതയാണെന്ന് പോലീസ് കണ്ടെത്തി. പ്രതിയായ അഫാന്റെയും Read more

ചടയമംഗലത്ത് സിഐടിയു തൊഴിലാളി കൊല്ലപ്പെട്ടു; ഹർത്താൽ പ്രഖ്യാപിച്ചു
Chadayamangalam Murder

ചടയമംഗലം ബാറിൽ വാഹന പാർക്കിംഗ് തർക്കത്തിനിടെ സിഐടിയു തൊഴിലാളി കൊല്ലപ്പെട്ടു. പ്രതിഷേധിച്ച് സിപിഐഎം Read more

വെഞ്ഞാറമൂട് കൊലപാതകം: സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പോലീസ്
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യതയാണെന്ന് പോലീസ് കണ്ടെത്തി. അഫാന്റെയും അമ്മയുടെയും Read more

Leave a Comment