ആശാ വർക്കർമാരുടെ ആവശ്യങ്ങൾ: വീണാ ജോർജ് നാളെ ഡൽഹിയിലേക്ക്

Anjana

ASHA workers

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ ഡൽഹിയിലേക്ക് പോകും. ആശാ വർക്കർമാർ ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാട് മനസ്സിലാക്കുകയാണ് ലക്ഷ്യം. കുടിശ്ശികയായി കിട്ടാനുള്ള തുക ഉടൻ അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. നാളെ രാവിലെ ആറുമണിക്ക് തിരുവനന്തപുരത്ത് നിന്നാണ് മന്ത്രിയുടെ യാത്ര.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശാ വർക്കർമാരുടെ പ്രതിനിധികളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണാ ജോർജ് വ്യക്തമാക്കിയത്. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നും ‘സന്നദ്ധപ്രവർത്തകർ’ എന്ന വിശേഷണം മാറ്റണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. ആശാ വർക്കർമാരുടെ നിരാഹാര സമരം നിർഭാഗ്യകരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന് വിഷയത്തിൽ പോസിറ്റീവ് നിലപാടാണെന്നും ആശാ വർക്കർമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെങ്കിലും ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. സമരക്കാർ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

  അങ്കണവാടി ക്ഷേമനിധിക്ക് 10 കോടി രൂപ അധിക ധനസഹായം

അതേസമയം, ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും ആരോഗ്യ മന്ത്രി തയ്യാറായില്ലെന്ന് ആരോപിച്ച് ആശാ വർക്കേഴ്‌സ് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഇൻസെന്റീവ് വർധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Kerala Health Minister Veena George will travel to Delhi to discuss ASHA workers’ demands with Union Health Minister J P Nadda.

Related Posts
ആശാ വർക്കേഴ്‌സിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും
Asha Workers Strike

ആരോഗ്യമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശാ വർക്കേഴ്‌സ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല Read more

നഴ്‌സിംഗ് കോളേജുകളിലെ റാഗിംഗ്: കർശന നടപടികളുമായി ആരോഗ്യ വകുപ്പ്
ragging

റാഗിംഗ് തടയാൻ കർശന നടപടികളുമായി ആരോഗ്യ വകുപ്പ്. രഹസ്യ സർവേ, ഇ-മെയിൽ പരാതി Read more

  ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം
വടക്കാഞ്ചേരിയിൽ വൃദ്ധയെ മക്കൾ ഉപേക്ഷിച്ചു
woman abandoned

വടക്കാഞ്ചേരിയിൽ 68 വയസ്സുള്ള കാളിയെന്ന വൃദ്ധയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഭക്ഷണമില്ലാതെ Read more

എൽഡിഎഫ് പ്രകടനപത്രിക ഫേസ്ബുക്കിൽ പങ്കുവച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്
LDF Manifesto

എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ Read more

ആശാ വർക്കർമാരുടെ സമരം അടിച്ചമർത്താൻ സർക്കാർ ശ്രമം: കെ. സുധാകരൻ
Asha workers strike

ആശാ വർക്കർമാരുടെ സമരം അടിച്ചമർത്താനുള്ള സർക്കാരിന്റെ ഗൂഢനീക്കമാണ് ധൃതിപിടിച്ചുള്ള ചർച്ചയെന്ന് കെപിസിസി പ്രസിഡന്റ് Read more

നിലമ്പൂരിൽ ആനക്കൊമ്പ് പിടിച്ചെടുത്തു
Elephant Tusks

നിലമ്പൂർ എടക്കരയിൽ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. എട്ട് Read more

കിളിക്കൂട്ടം 2025: കുട്ടികൾക്കായി വേനൽക്കാല ക്യാമ്പ്
Summer Camp

ഏപ്രിൽ 3 മുതൽ മെയ് 25 വരെ തൈക്കാട് ഗവ. മോഡൽ എൽപി Read more

ആശാ വർക്കർമാരുടെ സമരം: മുഖ്യമന്ത്രിയുടെ പിടിവാശി കാരണം ചർച്ച പരാജയപ്പെട്ടെന്ന് രമേശ് ചെന്നിത്തല
Asha workers' strike

ആശാ വർക്കർമാരുടെ സമരം പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് Read more

  എൽ‌എസ്‌എസ്/യു‌എസ്‌എസ് സ്കോളർഷിപ്പ് കുടിശ്ശിക വിതരണം പൂർത്തിയായി: 29 കോടി രൂപ വിതരണം ചെയ്തു
തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് ഭരണം നഷ്ടം; യുഡിഎഫ് അവിശ്വാസം വിജയിച്ചു
Thodupuzha Municipality

തൊടുപുഴ നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപിയുടെ പിന്തുണയോടെയാണ് യുഡിഎഫ് Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം
Asha workers strike

ആരോഗ്യമന്ത്രി വീണാ ജോർജും ആശാ വർക്കർമാരുമായുള്ള ചർച്ച ഫലം കണ്ടില്ല. ഓണറേറിയം വർധനവ് Read more

Leave a Comment