അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് ഇരുവരും ഭൂമിയിലേക്ക് മടങ്ങുന്നത്. 2024 ജൂൺ അഞ്ചിനാണ് പത്ത് ദിവസത്തെ ദൗത്യത്തിനായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
സുനിതയും ബുച്ചും യുഎസിന്റെ നിക്\u200cഹേഗ്, റഷ്യയുടെ അലക്\u200cസാണ്ടര്‍\u200d ഗോര്‍\u200dബുനോവ് എന്നിവര്‍\u200dക്കൊപ്പമായിരിക്കും ഭൂമിയിലേക്കുള്ള മടക്കയാത്ര. ക്രൂ 10 ദൗത്യസംഘത്തിന്റെ ക്രൂ ഡ്രാഗൺ പേടകം ഇന്ന് രാവിലെ 9.30ഓടെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയ പൂർത്തിയായി.
ഡോക്കിങ്ങിന് പിന്നാലെ ഹാച്ചിങ് പ്രക്രിയയും പൂർത്തിയായി. ക്രൂ ഡ്രാഗണിലെ ബഹിരാകാശ യാത്രികർക്ക് ബഹിരാകാശ നിലയത്തിലേക്ക് കടക്കുന്നതിനാണ് ഹാച്ചിങ് നടത്തിയത്. ഇതോടെ ക്രൂ 9 ദൗത്യ സംഘത്തിനൊപ്പം ക്രൂ 10 സംഘവും ഒത്തുചേർന്നു.
Story Highlights: Sunita Williams and Butch Wilmore to return to Earth on March 19 after a nine-month stay at the International Space Station.