കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ഡൽഹിയിലെ ഇഡി ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം. പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ മാറ്റിയത്. പകരം തമിഴ്നാട്ടിൽ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായർക്ക് ചുമതല നൽകി. കെ. രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം കുറ്റപത്രം സമർപ്പിക്കുന്നതിന് തടസ്സമാണെന്ന് ഇഡി വിലയിരുത്തുന്നു.
പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം ഹാജരാകാമെന്ന് കെ. രാധാകൃഷ്ണൻ എംപി അറിയിച്ചിരുന്നു. എന്നാൽ, സമ്മേളനം ഏപ്രിൽ ആദ്യവാരം വരെ നീണ്ടുപോകുമെന്നതിനാൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്കാണ് പി. രാധാകൃഷ്ണനെ മാറ്റിയത്.
സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണ വിവരങ്ങൾ ചോർന്നതിൽ ആരോപണ വിധേയനാണ് പി. രാധാകൃഷ്ണൻ. മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇഡി കൊച്ചി യൂണിറ്റിന്റെ പുതിയ അഡീഷണൽ ഡയറക്ടറായി രാകേഷ് കുമാർ സുമൻ ഐഎഎസ് ഈ മാസം 20ന് ചുമതലയേൽക്കും.
Story Highlights: Enforcement Directorate (ED) has again summoned K. Radhakrishnan, MP, in the Karuvannur Co-operative Bank fraud case.