ഇടുക്കി വണ്ടിപ്പെരിയാര് ഗ്രാമത്തിലെ ജനവാസ മേഖലയില് കാലിന് പരിക്കേറ്റ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം നാളെയും തുടരും. മയക്കുവെടി വച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റി ചികിത്സ നല്കാനാണ് അധികൃതരുടെ തീരുമാനം. ഡോക്ടര്മാരുടെ നിര്ദ്ദേശപ്രകാരമാണ് ഈ നടപടി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയില് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്ക്ക് ജാഗ്രത നിര്ദ്ദേശവും നല്കിയിട്ടുണ്ട്.
വെളിച്ചക്കുറവ് മൂലം ഇന്നത്തെ ദൗത്യം വൈകുന്നേരം ആറരയോടെ അവസാനിപ്പിച്ചു. നാളെ രാവിലെ എട്ടുമണിയോടെ ദൗത്യം പുനരാരംഭിക്കും. കടുവയ്ക്ക് നടക്കാനോ ഇര തേടാനോ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ വൈകിട്ട് നാലുമണി മുതല് ഒരേ സ്ഥലത്താണ് കടുവയെ കണ്ടെത്തിയത്. രാത്രിയില് എരുമേലി റേഞ്ച് ഓഫീസര് ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഓരോ അരമണിക്കൂറിലും തെര്മല് സ്കാനിങ് ഡ്രോണ് ഉപയോഗിച്ച് കടുവയെ നിരീക്ഷിക്കുന്നുമുണ്ട്. എന്നിരുന്നാലും, കടുവ ജനവാസ മേഖലയില് തുടരുന്നതിന്റെ ആശങ്ക നാട്ടുകാര്ക്കിടയില് നിലനില്‍ക്കുന്നുണ്ട്. കടുവയെ എത്രയും വേഗം പിടികൂടി സുരക്ഷിതമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തേക്കടിയിലെത്തിച്ചാല് മെച്ചപ്പെട്ട ചികിത്സയും സംരക്ഷണവും കടുവയ്ക്ക് ലഭിക്കുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.
**Story Highlights :** The mission to capture tiger that has entered the residential area of Vandiperiyar will continue tomorrow
Story Highlights: A tiger with an injured leg continues to roam a residential area in Vandiperiyar, Idukki, prompting ongoing capture efforts by the forest department.