തിരുവനന്തപുരം മെഡിക്കൽ കോളേജ്: ലാബ് സാംപിളുകൾ ആക്രിക്കാരന്റെ കൈയിൽ; കേസെടുക്കില്ല

Anjana

Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാത്തോളജി, മൈക്രോബയോളജി ലാബുകളിലേക്ക് പരിശോധനയ്ക്കായി എത്തിച്ച 17 ശരീര സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി സാധനങ്ങൾ എന്ന് കരുതിയാണ് ഇയാൾ കൈക്കലാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിശോധനയ്ക്കായി എത്തിച്ച സാംപിളുകൾ ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി വെച്ച് മടങ്ങിയ ജീവനക്കാരനെതിരെ മെഡിക്കൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയായി സസ്പെൻഡ് ചെയ്തത്. ആക്രിക്കാരനിൽ നിന്നും കണ്ടെടുത്ത സാംപിളുകൾ പൊലീസ് ലാബിന് തിരികെ നൽകി.

സാംപിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും രോഗികൾക്ക് ആശങ്ക വേണ്ടെന്നും ലാബ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പാത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി പ്രതികരിച്ചിരുന്നു. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാംപിളുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

  ഡ്രീം ലാൻഡ്: തലസ്ഥാനത്തെ ശരീരവ്യാപാരത്തിന്റെ നേർക്കാഴ്ചകൾ

ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പാത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി പരിശോധനയ്ക്ക് എത്തിച്ച 17 ശരീര സാംപിളുകൾ ആക്രിക്കാരൻ കൈവശപ്പെടുത്തിയത്. സംഭവത്തിൽ ആക്രിക്കാരനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചു. സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Story Highlights: A scrap dealer took possession of 17 body samples meant for lab testing at Thiruvananthapuram Medical College, but police have decided not to file a case.

Related Posts
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 17 രോഗികളുടെ ശരീരഭാഗങ്ങൾ മോഷണം പോയി
body parts theft

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച 17 രോഗികളുടെ ശരീരഭാഗങ്ങൾ മോഷണം പോയി. Read more

ഡ്രീം ലാൻഡ്: തലസ്ഥാനത്തെ ശരീരവ്യാപാരത്തിന്റെ നേർക്കാഴ്ചകൾ
Dream Land

തിരുവനന്തപുരത്തെ ശരീരവ്യാപാരത്തിന്റെ യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ഡ്രീം ലാൻഡ്. പണത്തിനായി ശരീരം Read more

  ആറ്റുകാല് പൊങ്കാല: ലക്ഷങ്ങൾ അനുഗ്രഹം തേടി തിരുവനന്തപുരത്തേക്ക്
പാതിവില തട്ടിപ്പ് കേസ് പ്രതി കെ.എൻ. ആനന്ദകുമാറിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ
K N Anandakumar

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിന് ഹൃദയധമനിയിൽ Read more

അട്ടുകാൽ പൊങ്കാല: തിരുവനന്തപുരം കോർപ്പറേഷനെ പ്രശംസിച്ചു മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Attukal Pongala

തിരുവനന്തപുരം നഗരത്തിൽ ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത അട്ടുകാൽ പൊങ്കാലയുടെ വിജയകരമായ നടത്തിപ്പിന് തിരുവനന്തപുരം Read more

തിരുവനന്തപുരത്ത് ദന്തഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
Soumya

തിരുവനന്തപുരം കൊറ്റാമത്ത് 31-കാരിയായ ദന്തഡോക്ടർ സൗമ്യയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ Read more

ആറ്റുകാൽ പൊങ്കാല: ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ട് സ്ത്രീകൾക്ക് പരിക്ക്
Attukal Pongala accident

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങിയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചു. തട്ടത്തുമല Read more

ആറ്റുകാല് പൊങ്കാല ഇന്ന്: തിരുവനന്തപുരവും ആറ്റുകാല് ക്ഷേത്രവും ഒരുങ്ങി
Attukal Pongala

ഇന്ന് ആറ്റുകാല് പൊങ്കാല. തിരുവനന്തപുരവും ആറ്റുകാല് ക്ഷേത്രവും പൊങ്കാലയ്ക്ക് സജ്ജമായി. ഭക്തരുടെ വലിയ Read more

  ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം
ആറ്റുകാല് പൊങ്കാല: ഒരുക്കങ്ങള് പൂർത്തിയായി, 3204 തൊഴിലാളികളെ നിയോഗിച്ചു
Attukal Pongala

ആറ്റുകാല്\u200d പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. Read more

ആറ്റുകാൽ പൊങ്കാല: വിപുലമായ ഒരുക്കങ്ങളുമായി സർക്കാർ
Attukal Pongala

ആറ്റുകാൽ പൊങ്കാലയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് തടസ്സങ്ങളില്ലാതെ പൊങ്കാല അർപ്പിക്കുന്നതിനുള്ള Read more

ആറ്റുകാല് പൊങ്കാല: ലക്ഷങ്ങൾ അനുഗ്രഹം തേടി തിരുവനന്തപുരത്തേക്ക്
Attukal Pongala

ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തർ ആറ്റുകാല് പൊങ്കാലയിൽ പങ്കെടുക്കാനൊരുങ്ങുന്നു. നാളെ രാവിലെ Read more

Leave a Comment