മാസം ഒന്നു ജീവിച്ചു പോകണമെങ്കിൽ നിങ്ങൾക്ക് ഏകദേശം എത്ര രൂപ വരുമാനം വേണം? ചിലർ ചിലപ്പോൾ മാസ വരുമാനത്തിന് തൊഴിൽ ചെയ്യുന്നവർ ആയിരിക്കാം . ചിലർ നിശ്ചിത വരുമാനത്തിന് അല്ലാതെ സ്വയംതൊഴിൽ കണ്ടെത്തി അതിജീവനം കണ്ടെത്തുന്നവർ ആയിരിക്കാം.
നിലവിലെ സാഹചര്യമനുസരിച്ച് സ്ഥിരം വരുമാനം ഉണ്ടെങ്കിലും അത് തികയാതെ വരുന്നതുകൊണ്ട് അധിക വരുമാനം കണ്ടെത്താൻ മറ്റു സ്രോതസ്സുകൾ കണ്ടെത്താൻ നിർബന്ധിതരാകുന്നവരും ഉണ്ട്.
ഇപ്പോഴിതാ ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വയറൽ ആയിരിക്കുകയാണ് .
മാസം 82,000 രൂപ സ്ഥിര വരുമാനം ഉണ്ടായിട്ടും അത് ഒന്നിനും തികയുന്നില്ല എന്നും . ഭവന വായ്പ ഉള്ളതുകൊണ്ട് തനിക്ക് നിലവിൽ ലഭിക്കുന്ന വരുമാനം കുടുംബത്തെ സംരക്ഷിക്കാൻ തികയുന്നില്ല എന്നതുകൊണ്ട് തന്നെ രണ്ടാമതൊരു ജോലി കണ്ടെത്താൻ സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവിന്റെ കുറിപ്പ്.
രണ്ടാമതൊരു ജോലി കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും താൻ ഒരു ചെറിയ നഗരത്തിൽ താമസിക്കുന്നതുകൊണ്ടും . കുടുംബത്തെ വിട്ട് നിൽക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാത്തതുകൊണ്ടും . ഇനിയും ഒരു ജോലി കണ്ടെത്തുക എന്നുള്ളത് വിഷമകരമാണെന്ന് യുവാവ് പറയുന്നു . മാസം 15,000 തൊട്ട് 20,000 രൂപ വരെ വരുമാനം ലഭിക്കുന്ന മറ്റൊരു തൊഴിൽ കൂടി കണ്ടെത്താൻ വേണ്ടിയാണ് സഹായം ആവശ്യപ്പെട്ടുകൊണ്ട് യുവാവ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് …
46 ലക്ഷം രൂപയാണ് യുവാവ് ഭവന വായ്പാ എടുത്തത് . എല്ലാ മാസവും തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും വായ്പയിലേക്ക് നൽകുന്നതായി കുറിപ്പിൽ പറയുന്നു . ഏകദേശം 36,000 രൂപയാണ് യുവാവ് മാസം വായ്പയിലേക്ക് ആയി നൽകുന്നത്.
എല്ലാദിവസവും താൻ 9 മണി തൊട്ട് 6 വരെ ജോലി ചെയ്യുന്നുണ്ട് . എന്നിട്ടും മാസം ലഭിക്കുന്ന ശമ്പളം തൻ്റെ വായ്പയിലേക്ക് ആണ് പോകുന്നത് എന്നും യുവാവിൻ്റെ കുറിപ്പിൽ പറയുന്നു .. തനിക്ക് കൂടുതൽ വരുമാനം നേടാൻ പുതിയ ആശയങ്ങൾ അന്വേഷിക്കുകയാണ് . . തൻ്റെ കഴിവുകളും ഇയാൽ പോസ്റ്റിൽ കൃത്യമായി പങ്കു വെക്കുന്നു . പൊതു ഇടങ്ങളിൽ നന്നായി സംസാരിക്കാൻ കഴിവുള്ള ആളാണെന്നും , കസ്റ്റമർ സർവീസ് ഹാൻഡിൽ ചെയ്യാനും , ക്യാൻവെയിലൂടെയുള്ള ഡിസൈനിംങ് , കൂടാതെ പവർ പോയിൻറ് തുടങ്ങിയവ അറിയാമെന്നും ഇയാൾ അവകാശപ്പെടുന്നു . . കൂടാതെ . കൂടുതൽ അറിവുകൾ നേടുന്നതിന് വേണ്ടി ചരിത്രവും സാഹിത്യവും വായിക്കാറുണ്ടത്രേ..
തന്റെ കഴിവിനനുസരിച്ചും നൈപുണ്യത്തിനനുസരിച്ചും മാസം 15000 തൊട്ട് 20000 വരെ എങ്കിലും കണ്ടെത്താൻ എന്താണ് വഴി അന്വേഷിക്കുന്നു . അതിലേക്ക് നിർദ്ദേശങ്ങൾ നൽകാൻ മാർഗ്ഗനിർദ്ദേശം ആരാഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് .
എന്തായാലും നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു.. കമൻറ് ബോക്സിൽ ഒരുപാട് പ്രതികരണങ്ങൾ ലഭിച്ചു . ഇതുപോലെയുള്ള പ്രതിസന്ധികളിൽ തളരരുത് . താങ്കൾ ഒറ്റക്കല്ല എന്നുള്ള രീതിയിൽ യുവാവിനെ നിരുത്സാഹപ്പെടുത്താത്ത പ്രതികരണങ്ങളാണ് ഈ വ്യക്തിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് . എംബിഎ കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി പ്രവേശിക്കാൻ ഉൾപെടെ ഒരുപാട് നിർദ്ദേശങ്ങൾ പലരും നൽകുന്നും ഉണ്ട്
നിലവിലെ സാഹചര്യത്തിൽ പലരുടെയും അവസ്ഥയും ഇതൊക്കെ തന്നെ ആണെന്നും കമൻ്റ് ബോക്സ് പറയുന്നു. വായ്പയും, വിലക്കയറ്റവും , എന്നാൽ അതിന് അനുസരിച്ചുള്ള ഫിനാൻഷ്യൽ മാനേജ്മെൻ്റ് ഇല്ലാത്തതും ഒരുപാട് യുവാക്കൾ നേരിടുന്ന വെല്ലുവിളികൾ ആണ് എന്നതാണ് ഈ കുറിപ്പ് വായിക്കുമ്പോൾ മനസ്സിലാവുന്നത് ….
Story Highlights: A young man’s Facebook post about struggling to make ends meet despite earning ₹82,000 per month has gone viral, highlighting the financial burdens faced by many young people today.