നെയ്യാറ്റിൻകരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊറ്റാമം സ്വദേശിനിയും ദന്ത ഡോക്ടറുമായ 31 വയസ്സുകാരി സൗമ്യയെയാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സൗമ്യയുടെ കൈത്തണ്ടയിലും കഴുത്തിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗമ്യയുടെ ഭർത്താവിന്റെ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സൗമ്യയെ കാണാതായതിനെ തുടർന്ന് ഭർത്താവിന്റെ മാതാവ് മകനെ വിളിച്ചറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
നാല് വർഷം മുൻപ് വിവാഹിതരായ സൗമ്യയ്ക്കും ഭർത്താവ് ആദർശിനും കുട്ടികളില്ലായിരുന്നു. ദന്ത ഡോക്ടറാണെങ്കിലും സൗമ്യ നിലവിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നില്ല. ഇക്കാരണങ്ങളാൽ സൗമ്യ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതായി പോലീസിന് ലഭിച്ചിരിക്കുന്ന മൊഴികളിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
Story Highlights: A young dentist, Soumya, was found dead in her husband’s house in Neyyattinkara, Thiruvananthapuram, with police suspecting suicide.