ആറ്റുകാല് പൊങ്കാല 2025: ചൂടില് നിന്ന് രക്ഷനേടാന് മുന്കരുതലുകള് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി

നിവ ലേഖകൻ

ആറ്റുകാല് പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്ക്ക് ചൂട് കാലാവസ്ഥയില് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്ജ് മുന്നറിയിപ്പ് നല്കി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില് നിര്ജലീകരണം ഉണ്ടാകാതിരിക്കാന് ധാരാളം വെള്ളം കുടിക്കണമെന്നും, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള് പ്രകടമായാല് ഉടന് തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും മന്ത്രി നിര്ദേശിച്ചു. ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്ന മെഡിക്കല് സംവിധാനങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊങ്കാലയില് പങ്കെടുക്കുന്നവര്ക്കായി വിവിധ സ്ഥലങ്ങളില് മെഡിക്കല് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആംബുലന്സ് സേവനവും ലഭ്യമാണ്.

ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു. ചൂടില് നിന്ന് രക്ഷനേടാന് കട്ടികുറഞ്ഞ കോട്ടണ് വസ്ത്രങ്ങള് ധരിക്കുക, തൊപ്പി, തുണി എന്നിവ ഉപയോഗിച്ച് തല മറയ്ക്കുക, ശുദ്ധജലം മാത്രം കുടിക്കുക, ജലാംശം കൂടുതലുള്ള പഴങ്ങള് കഴിക്കുക, ശുദ്ധജലത്തില് തയ്യാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക, ഇടയ്ക്കിടെ കൈകാലുകളും മുഖവും കഴുകുക, തണലത്ത് വിശ്രമിക്കുക തുടങ്ങിയ നിര്ദേശങ്ങളും മന്ത്രി നല്കി. കുട്ടികളെ തീയുടെ അടുത്ത് നിര്ത്തരുതെന്നും ഇടയ്ക്കിടെ വെള്ളം നല്കണമെന്നും മന്ത്രി ഓര്മ്മിപ്പിച്ചു.

  രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: കാസർഗോഡ് കാലിക്കടവിൽ ഉദ്ഘാടനം

സ്ഥിരമായി കഴിക്കുന്ന മരുന്നുകള് മുടക്കം വരുത്താതെ കഴിക്കുകയും മരുന്നുകളുടെ വിവരങ്ങള് കൈയില് കരുതുകയും വേണം. പൊള്ളലേല്ക്കാതിരിക്കാന് അലസമായ വസ്ത്രധാരണം ഒഴിവാക്കുക, അടുപ്പുകളില് നിന്ന് തീ പടരാതെ സൂക്ഷിക്കുക, പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള് അടുപ്പിനടുത്ത് വയ്ക്കരുത്, ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കുക തുടങ്ങിയ മുന്കരുതലുകള് സ്വീകരിക്കണം. വസ്ത്രങ്ങളില് തീപിടിച്ചാല് പരിഭ്രമിച്ച് ഓടാതെ വെള്ളമുപയോഗിച്ച് തീ അണയ്ക്കുക, വളണ്ടിയര്മാരുടെ സഹായം തേടുക, പൊള്ളലേറ്റ ഭാഗം വെള്ളത്തില് തണുപ്പിക്കുക, വസ്ത്രം നീക്കാന് ശ്രമിക്കരുത്, അനാവശ്യ ക്രീമുകള് ഉപയോഗിക്കരുത്, ആവശ്യമെങ്കില് ഡോക്ടറുടെ സേവനം തേടുക, പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തുക തുടങ്ങിയ നിര്ദേശങ്ങളും മന്ത്രി നല്കി.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള് വൃത്തിയായി കഴുകണം, തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാര്ത്ഥങ്ങള് വാങ്ങി കഴിക്കരുത്, പഴങ്ങള് നന്നായി കഴുകി കഴിക്കുക, മാലിന്യങ്ങള് നിര്ദ്ദിഷ്ട സ്ഥലങ്ങളില് മാത്രം നിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് മന്ത്രി ഓര്മ്മിപ്പിച്ചു.

Story Highlights: Health Minister Veena George issued guidelines for Attukal Pongala 2025, emphasizing safety measures during the hot weather.

  ലൈംഗികാരോഗ്യത്തിന് പ്രകൃതിദത്ത പരിഹാരങ്ങൾ
Related Posts
വേടന് പിന്തുണയുമായി വനംമന്ത്രി; വകുപ്പിന് വീഴ്ച പറ്റിയെന്ന് സമ്മതം
rapper vedan case

റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പുലിപ്പല്ല് കേസിൽ വകുപ്പിന് Read more

കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം അക്കൗണ്ടിൽ എത്തി
KSRTC salary disbursement

കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം മുപ്പതിന് അക്കൗണ്ടിൽ എത്തി. ഓവർഡ്രാഫ്റ്റും സർക്കാർ Read more

വയനാട്ടിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി; മൂന്ന് പേർക്ക് പരിക്ക്
Wayanad gang clash

സുൽത്താൻ ബത്തേരിയിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി മൂന്ന് പേർക്ക് പരിക്കേറ്റു. ബത്തേരി സ്വദേശി Read more

തൃശ്ശൂർ പൂരത്തിന് ആന ക്ഷാമം; ദേവസ്വങ്ങൾ ആശങ്കയിൽ
Thrissur Pooram elephant shortage

തൃശ്ശൂർ പൂരത്തിന് ആവശ്യത്തിന് ആനകളെ ലഭിക്കാത്തതിൽ ദേവസ്വങ്ങൾ ആശങ്കയിലാണ്. ഫിറ്റ്നസ് പരിശോധന കഴിയുമ്പോൾ Read more

വേടൻ പുലിപ്പല്ല് കേസ്: മന്ത്രി വിശദീകരണം തേടി
Vedan leopard tooth case

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. കേസിൽ വനംമന്ത്രി Read more

എട്ടുവയസ്സുകാരൻ കത്തിക്കുമീതെ വീണ് മരിച്ചു: കാസർഗോഡ് ദാരുണ സംഭവം
Kasaragod knife accident

കാസർഗോഡ് വിദ്യാനഗറിൽ എട്ടു വയസ്സുകാരൻ കത്തിക്കു മീതെ വീണ് മരിച്ചു. പാടി ബെള്ളൂറടുക്ക Read more

തെറ്റ് തിരുത്തുമെന്ന് റാപ്പർ വേദൻ; ലഹരി ഉപയോഗം ശരിയല്ലെന്ന്
Rapper Vedan bail

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേദൻ തന്റെ തെറ്റുകൾ തിരുത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. Read more

വിഴിഞ്ഞം തുറമുഖം: ക്രെഡിറ്റ് തർക്കമല്ല, പൂർത്തീകരണമാണ് പ്രധാനമെന്ന് മുഖ്യമന്ത്രി
Vizhinjam Port Project

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൂർത്തീകരണമാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രെഡിറ്റ് തർക്കത്തിന് Read more

വിഴിഞ്ഞം തുറമുഖം വ്യാവസായിക വളർച്ചയ്ക്ക് വഴിയൊരുക്കും: മുഖ്യമന്ത്രി
Vizhinjam Port

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യാവസായിക-വാണിജ്യ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി Read more

Leave a Comment