ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടി. ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടി. ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എടുത്താണ് വിജയം കണ്ടത്. ഈ വിജയത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ നേടുന്ന ടീം എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി.
രണ്ട് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. 2002, 2013 വർഷങ്ങളിലായിരുന്നു ഇന്ത്യയുടെ മുൻ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടങ്ങൾ. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
രോഹിത് ശർമ 83 ബോളിൽ 76 റൺസ് നേടി. എന്നാൽ, വിരാട് കോലി രണ്ട് ബോളിൽ ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. ശുഭ്മാൻ ഗിൽ 50 ബോളിൽ 31 റൺസും ശ്രേയസ് അയ്യർ 48 റൺസും അക്സർ പട്ടേൽ 29 റൺസും നേടി. കെ എൽ രാഹുൽ 18 റൺസും ഹാർദിക് പാണ്ഡ്യ 18 റൺസും രവീന്ദ്ര ജഡേജ ഒമ്പത് റൺസും നേടി. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ് വെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രചിൻ രവീന്ദ്ര, കെയ്ൽ ജാമീസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
സ്പിന്നർമാരെ ഫലപ്രദമായി ഉപയോഗിച്ചാണ് ഇന്ത്യ ന്യൂസിലൻഡിനെ 251 റൺസിൽ ഒതുക്കിയത്. ഡാരിൽ മിച്ചൽ 101 ബോളിൽ 63 റൺസും മൈക്കൽ ബ്രേസ്വെൽ 40 ബോളിൽ 53 റൺസും നേടി. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വില്യം യങ് 15 റൺസെടുത്തും ഗ്ലെൻ ഫിലിപ്സ് 52 ബോളിൽ 34 റൺസെടുത്തും പുറത്തായി. രചിൻ രവീന്ദ്ര 29 പന്തിൽ 37 റൺസും കെയ്ൻ വില്യംസൺ 14 പന്തിൽ 11 റൺസും നേടി. ടോം ലഥം 30 ബോളിൽ 14 റൺസെടുത്തു.
സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ഫൈനലിലും നിലനിർത്തിയത്. ന്യൂസിലൻഡ് ടീമിൽ പരുക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാൻ സ്മിത്തിനെ ഉൾപ്പെടുത്തി. ക്യാപ്റ്റൻ എന്ന നിലയിൽ തുടർച്ചയായി പന്ത്രണ്ടാം തവണയാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചായിരുന്നു ഫൈനലിനായി ഒരുക്കിയിരുന്നത്.
ഇന്ത്യൻ ബാറ്റർമാർ പേസർമാരെ ശിക്ഷിച്ചെങ്കിലും സ്പിന്നർമാർക്കെതിരെ പതറുന്നതായി കണ്ടു. ന്യൂസിലൻഡ് ബാറ്റർമാരും ഇതേ അവസ്ഥയിലായിരുന്നു. സ്പിൻ ബൗളിംഗ് നിർണായകമായ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച വിജയമാണ് നേടാനായത്.
Story Highlights: India defeated New Zealand by four wickets in Dubai to win the ICC Champions Trophy final.