ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. തുടർച്ചയായി 15-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് തുടർച്ചയായി 12-ാം തവണയാണ് ടോസ് നഷ്ടമാകുന്നത്. ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ടെങ്കിലും സെമിയിൽ ഓസ്ട്രേലിയക്കെതിരെ കളിച്ച അതേ ഇന്ത്യൻ ടീമിനെയാണ് രോഹിത് നിലനിർത്തിയത്. ന്യൂസിലൻഡ് ടീമിൽ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാൻ സ്മിത്തിനെ ഉൾപ്പെടുത്തി. വില്യം യങ്ങിന്റെയും (15), റചിൻ രവീന്ദ്രയുടെയും (37), കെയ്ൻ വില്യംസണിന്റെയും (11) വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്.
ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ ഐസിസി കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2024 ജൂണിൽ ഇന്ത്യ ടി20 ലോകകപ്പ് ട്രോഫി നേടിയിരുന്നു. ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവയ്ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലും ഓസ്ട്രേലിയയ്ക്കെതിരെ സെമിയിലും ഇന്ത്യ വിജയിച്ചിരുന്നു. മികച്ച പ്രകടനമാണ് രോഹിത്തും സംഘവും കാഴ്ചവെക്കുന്നത്.
Story Highlights: India lost the toss against New Zealand in Champions Trophy final, their 15th consecutive toss loss.