ഹംപിയിലെ കൂട്ടബലാത്സംഗം: മൂന്നാം പ്രതിക്കായി തെരച്ചിൽ ഊർജിതം

Hampi Gang Rape

ഹംപിയിലെ കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിക്കായുള്ള അന്വേഷണം കർണാടക പോലീസ് ഊർജിതമാക്കി. ഗംഗാവതി സ്വദേശിയായ ഒരു നിർമ്മാണത്തൊഴിലാളിയാണ് ഒളിവിലുള്ള മൂന്നാം പ്രതി. കേസിലെ മറ്റ് രണ്ട് പ്രതികളായ ഗംഗാവതി സായ് നഗറിലെ സായ് മല്ലുവിനെയും ചേതൻ സായിനെയും കൊപ്പൽ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ ആക്രമിച്ച് കനാലിൽ തള്ളിയ ശേഷമാണ് യുവതികളെ പീഡിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹോംസ്റ്റേ ഉടമയായ 29-കാരിയും ഇസ്രായേൽ സ്വദേശിനിയായ 27-കാരിയായ വിനോദസഞ്ചാരിയുമാണ് കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി തുംഗഭദ്രയിലെ കനാൽ തീരത്ത് നക്ഷത്രനിരീക്ഷണത്തിനായി പോയപ്പോഴാണ് സംഭവം. പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചെത്തിയ മൂന്ന് ബൈക്ക് യാത്രികർ വിദേശ വനിതയോട് നൂറ് രൂപ ആവശ്യപ്പെട്ടു.

രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തെന്നും കൂടെയുണ്ടായിരുന്നവരെ ആക്രമിച്ചെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പീഡനത്തിനിരയായ യുവതികൾ ചികിത്സയിലാണ്. കനാലിൽ വീണ ഒഡിഷ സ്വദേശി ബിബാഷ് മുങ്ങിമരിച്ചു. സ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയേലും മഹാരാഷ്ട്ര സ്വദേശി പങ്കജും നീന്തി രക്ഷപ്പെട്ടു.

ഒഡിഷ സ്വദേശിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ഹോംസ്റ്റേ ഉടമയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ നടത്തുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Story Highlights: Three men assaulted and gang-raped two women in Hampi, Karnataka, leading to the death of one man who was with the victims.

Related Posts
രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ ഒളിവിൽ; കൂടുതൽ ബലാത്സംഗ പരാതികൾ ഉയരുന്നു
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. Read more

തെരുവുനായ ആക്രമണം: കടിയേറ്റാൽ 3,500 രൂപ; മരണം സംഭവിച്ചാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ
stray dog attack

തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. കടിയേൽക്കുന്നവർക്ക് 3,500 Read more

വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ബംഗാൾ സ്വദേശി
Karnataka vote theft

കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

തമിഴ്നാട്ടിൽ കൂട്ടബലാത്സംഗം; പ്രതികളെ വെടിവെച്ച് വീഴ്ത്തി പോലീസ്
Coimbatore gang rape

തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ എംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെ പോലീസ് പിടികൂടി. Read more

ഹരിയാനയിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
Haryana gang rape case

ഹരിയാനയിലെ ഫരീദാബാദിൽ 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നാലുപേർ ചേർന്ന് കാറിൽ വെച്ച് Read more

ഹരിയാനയിൽ 15കാരിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർക്കെതിരെ കേസ്
Haryana gang rape case

ഹരിയാനയിലെ ഫരീദാബാദിൽ 15 വയസ്സുള്ള പെൺകുട്ടി കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ നാല് പേർക്കെതിരെ Read more

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്; അറസ്റ്റ്
sexual assault case

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികൾക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് Read more

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു. പോറ്റിയുടെ Read more

കർണാടകയിൽ അനധികൃത കന്നുകാലി കടത്ത്; മലയാളിക്ക് വെടിയേറ്റു
illegal cattle smuggling

കർണാടകയിലെ പുത്തൂരിൽ അനധികൃത കന്നുകാലി കടത്തുന്നതിനിടെ മലയാളിക്ക് വെടിയേറ്റു. കാസർഗോഡ് സ്വദേശിയായ അബ്ദുള്ള Read more

Leave a Comment