കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

NQAS Accreditation

കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 90. 34 ശതമാനം സ്കോർ നേടിയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ. ക്യു. എ. എസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

) അംഗീകാരം ലഭിച്ചത്. ഈ നേട്ടത്തോടെ, സംസ്ഥാനത്തെ 202 ആശുപത്രികൾ എൻ. ക്യു. എ. എസ്. അംഗീകാരവും 85 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയിട്ടുണ്ട്.

കിടപ്പ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ 9 കിടക്കകളുള്ള സെക്കൻഡറി പാലിയേറ്റീവ് കെയർ വാർഡും ആശുപത്രിയിൽ പ്രവർത്തിക്കുന്നു. ലക്ഷ്യ നിലവാരമുള്ള ലേബർ റൂം സൗകര്യങ്ങളും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓർത്തോപീഡിക്സ് വിഭാഗം തുടങ്ങിയ മികച്ച സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആശുപത്രിയിൽ ലഭ്യമാണ്. ദിവസവും ആയിരത്തോളം പേർ ഒ. പി. യിൽ ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയിൽ 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്.

ഇവിടത്തെ ഡയാലിസിസ് യൂണിറ്റിൽ ദിവസവും നാല് ഷിഫ്റ്റിൽ നാൽപതോളം പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മികച്ച സേവനങ്ങൾ നൽകുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുമായി ആശുപത്രിയുടെ സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ പുതിയ വികസന പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. മന്ത്രി വീണാ ജോർജ് നിരവധി തവണ ആശുപത്രി സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

  സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്

5 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 136 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും എൻ. ക്യു. എ. എസ് അംഗീകാരം നേടിയിട്ടുണ്ട്.

Story Highlights: Kadakkal Taluk Hospital achieves National Quality Assurance Standards (NQAS) accreditation with a score of 90.34%.

Related Posts
കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

Leave a Comment