പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്കായി സമാഹരിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയതിനെത്തുടർന്ന് മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിൽ ഇഡി റെയ്ഡ് നടത്തി. എസ്ഡിപിഐയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് പിഎഫ്ഐ നൽകിയിരുന്നതായും നയരൂപീകരണം, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം, പൊതുപരിപാടികൾ, കേഡർ മൊബിലൈസേഷൻ തുടങ്ങിയവയ്ക്ക് എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നതായും ഇഡി വ്യക്തമാക്കി. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
പിഎഫ്ഐ പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ എസ്ഡിപിഐക്ക് വേണ്ടി പിഎഫ്ഐ പണം സമാഹരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 കോടി രൂപ നൽകിയതിന്റെ രേഖകളും ഇഡി കണ്ടെത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്കായി പിഎഫ്ഐ സമാഹരിച്ച പണത്തിന്റെ ഒരു വിഹിതം എം കെ ഫൈസി കൈപ്പറ്റിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരുവിൽ വെച്ച് കസ്റ്റഡിയിലെടുത്ത ഫൈസിയെ ഡൽഹിയിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതും പിഎഫ്ഐ ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്കായി പിഎഫ്ഐ സമാഹരിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടർന്നാണ് റെയ്ഡ് നടന്നത്.
Story Highlights: Enforcement Directorate raids SDPI office in Malappuram following the arrest of SDPI national president MK Faizy.