സിപിഐഎം സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത്

CPIM State Conference

കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയേറും. 5. 64 ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് വർഷത്തെ പ്രവർത്തന വിലയിരുത്തലിനൊപ്പം സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനായുള്ള കാഴ്ചപ്പാട് രേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും. ആശ്രാമം മൈതാനിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. പതാക, കൊടിമര, ദീപശിഖ ജാഥകൾ നാളെ പൊതുസമ്മേളന വേദിയിൽ സംഗമിക്കും.

വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനം. സിപിഐഎം പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം സമ്മേളനത്തിന് സമാനമായി നവകേരള കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാണ് ഇത്തവണത്തെ സമ്മേളനത്തിലെയും പ്രധാന ആകർഷണം.

മൂന്ന് വർഷത്തെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും. എറണാകുളം സമ്മേളനത്തിലെ തീരുമാനങ്ങളുടെ പ്രായോഗികതയും കൊൽക്കത്ത പ്ലീനം തീരുമാനങ്ങളുടെ നടത്തിപ്പും റിപ്പോർട്ടിൽ വിലയിരുത്തും. റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകം പരിഗണിക്കും.

  ബഹ്റൈൻ പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; കേരളം ലോകത്തിന് മാതൃകയെന്ന് പിണറായി വിജയൻ

ജില്ലാ സമ്മേളനങ്ങളിലേതുപോലെ ചർച്ചകൾ അതിരുവിടാതെ നേതൃത്വം ശ്രദ്ധിക്കും. സംസ്ഥാനത്തിന്റെ ഭാവി വികസനം സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാകും ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന ഭാഗം. കൊല്ലം സമ്മേളനം സിപിഐഎമ്മിന് നിർണായകമാണ്.

Story Highlights: The CPIM state conference commences tomorrow in Kollam, focusing on the future development of Kerala.

Related Posts
അമ്പായത്തോട് ഫ്രഷ് കട്ട്: കലാപം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; സി.പി.ഐ.എം
fresh cut issue

കോഴിക്കോട് അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണത്തിനെതിരായ ജനകീയ പ്രതിഷേധത്തിൽ നുഴഞ്ഞുകയറി കലാപം Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസ്
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

പാലക്കാട് സി.പി.ഐ.എം നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചെന്ന് പരാതി
CPIM leaders attack

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സി.പി.ഐ.എം നേതാക്കൾ കോൺഗ്രസ് പ്രവർത്തകനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. Read more

കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
Kerala President Visit

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം Read more

ഇടുക്കിയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി നഴ്സിംഗ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
CPIM Idukki Secretary

ഇടുക്കിയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സർക്കാർ നഴ്സിംഗ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് Read more

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്
CPI mass resignations

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. Read more

  പോലീസിനെതിരെ കലാപത്തിന് ആഹ്വാനം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ്
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
CPI Kollam Resignation

കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. Read more

പാർട്ടി വിട്ടുപോകുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരം; സിപിഐ നേതൃത്വത്തിനെതിരെ വിമർശനവുമായി കൊല്ലം മധു
CPI Kollam Controversy

കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കൊല്ലം മധു രംഗത്ത്. പാർട്ടിയിൽ Read more

Leave a Comment