സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിലായി. മലപ്പുറം പോലീസ് പ്രതിയായ വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. രണ്ടു വർഷത്തോളം വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലുമായി പീഡനം തുടർന്നുവെന്നാണ് പരാതി.
\
പ്രതി യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി യുവതിയെ വശീകരിച്ചത്.
\
നാട്ടിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജുനൈദിനെ പിടികൂടിയത്. മലപ്പുറം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തുവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: A vlogger was arrested in Bengaluru for allegedly raping a woman he befriended on social media after promising marriage.