വാട്സ്ആപ്പ് വഴി മുത്തലാഖ്; യുവതിയുടെ പരാതി

Triple Talaq

കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിക്കെതിരെ വാട്സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി കുടുംബം രംഗത്ത്. 2022 ഓഗസ്റ്റ് എട്ടിന് വിവാഹിതയായ യുവതിയുടെ ഭർത്താവ് അബ്ദുൾ റസാഖ് വിദേശത്തായിരുന്നു. ഭർത്താവ് യുഎഇയിലേക്ക് പോയതിന് ശേഷം മാസങ്ങളോളം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഭർത്താവിനെ തിരക്കി യുഎഇയിലേക്ക് പോകാൻ യുവതി തയാറെടുപ്പുകൾ നടത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കല്ലൂരാവി സ്വദേശിനിയായ യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് ഭർത്താവിന്റെ മുത്തലാഖ് സന്ദേശം എത്തിയത്. മൂന്നു കൊല്ലമായി സഹിക്കുന്നുവെന്നും നിങ്ങളുടെ മോളെ വേണ്ട എന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പറഞ്ഞപോലെ കേട്ട് നിക്കണമെന്നും വേണ്ടാന്ന് പറഞ്ഞാൽ വേണ്ട, മൂന്ന് തലാഖ് ചൊല്ലി നിങ്ങളുടെ മോളെ വേണ്ട എന്നുമായിരുന്നു സന്ദേശത്തിലെ പ്രധാനഭാഗം. വിവാഹസമയത്ത് 50 പവൻ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നെങ്കിലും 20 പവൻ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്ന് യുവതി പറഞ്ഞു.

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി ആരോപിച്ചു. രണ്ടരവർഷത്തോളം പല ദിവസങ്ങളിൽ ഭർതൃവീട്ടിൽ പട്ടിണി കിടക്കേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി. ഭർതൃവീട്ടുകാർ നിരന്തരം മർദിച്ചിരുന്നെന്നും സ്വർണം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു പീഡനമെന്നും യുവതി പരാതിയിൽ പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും യുവതി വ്യക്തമാക്കി.

  ഗോവിന്ദച്ചാമിയെ ജയിലിൽ നിന്ന് ചാടാൻ ആരും സഹായിച്ചില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കഴിഞ്ഞമാസം 21നാണ് മുത്തലാഖ് ചൊല്ലിയതായി സന്ദേശം ലഭിച്ചത്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ യുവതിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. നിയമപരമായി പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം. 18 വയസിലാണ് യുവതിയുടെ വിവാഹം നടന്നത്.

വിവാഹശേഷം തുടർച്ചയായി പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടെന്നും യുവതി പറഞ്ഞു.

Story Highlights: A woman from Kasaragod has filed a complaint alleging that her husband divorced her through a WhatsApp voice message.

Related Posts
കാസർഗോഡ്: പിഞ്ചുകുഞ്ഞിനെ അനധികൃതമായി താമസിപ്പിച്ച കേസിൽ വീട്ടുടമകൾ കസ്റ്റഡിയിൽ
illegal child placement

കാസർഗോഡ് പടന്നയിൽ പിഞ്ചുകുഞ്ഞിനെ അനധികൃതമായി താമസിപ്പിച്ച സംഭവം. സംശയം തോന്നിയ അംഗൻവാടി ടീച്ചർ Read more

  ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
എൻഡോസൾഫാൻ ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നതായി ആരോപണം
Endosulfan victims

എൻഡോസൾഫാൻ ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ആരോപിച്ചു. ചികിത്സ നൽകിയ Read more

കാസർഗോഡ് കുമ്പളയിൽ വൈദ്യുതി മുടങ്ങിയതിൽ നാട്ടുകാരുടെ പ്രതിഷേധം; കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
Power Outage Protest

കാസർഗോഡ് കുമ്പളയിൽ 24 മണിക്കൂറായി വൈദ്യുതിയില്ലാത്തതിനെ തുടർന്ന് നാട്ടുകാർ കെ എസ് ഇ Read more

കാസർഗോഡ് കെഎസ്ആർടിസി ബസ് തടഞ്ഞ് ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

കാസർഗോഡ് പള്ളിക്കരയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ആക്രമണം. കാസർഗോഡ് - കോട്ടയം ബസ്സിന് Read more

കാസർകോട് കെഎസ്ആർടിസി ബസ് തടഞ്ഞ് ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

കാസർകോട് പള്ളിക്കരയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ആക്രമണം. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഡ്രൈവർക്ക് Read more

ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
Belagavi murder case

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം; പുതിയ ചേരിതിരിവുകൾക്ക് സാധ്യത
കാസർഗോഡ് ദമ്പതികൾ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കി
Kasaragod couple suicide

കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ അജിത്തും ഭാര്യ ശ്വേതയും ആത്മഹത്യ ചെയ്തു. ബ്ലേഡ് മാഫിയയുടെ Read more

കുമ്പളയിൽ പലസ്തീൻ അനുകൂല മൈം വീണ്ടും; വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം
Palestine-supporting mime

കാസർഗോഡ് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർത്തിവെച്ച മൈം വീണ്ടും അരങ്ങിലെത്തി. Read more

കാസർഗോഡ് കരിന്തളത്ത് അയൽവാസി വയോധികനെ തലയ്ക്കടിച്ച് കൊന്നു
Kasaragod murder case

കാസർഗോഡ് കരിന്തളത്ത് അയൽവാസി വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുമ്പളപ്പള്ളി ചിറ്റമൂല കേളനിയിൽ കണ്ണൻ Read more

പലസ്തീൻ ഐക്യദാർഢ്യ മൈം: കാസർഗോഡ് സ്കൂൾ കലോത്സവം നിർത്തിവെച്ചു
Kasaragod School Kalolsavam

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച മൈമിനെ തുടർന്ന് കാസർഗോഡ് കുമ്പള ഗവൺമെന്റ് Read more

Leave a Comment