വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്നു; നഴ്സ് രണ്ടു ഡോസ് നൽകി.

Anjana

വാക്സിൻ രണ്ടു ഡോസ് നൽകി
 വാക്സിൻ രണ്ടു ഡോസ് നൽകി

കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്ന വീട്ടമ്മയ്ക്ക് നഴ്സ് നൽകിയത് രണ്ടു ഡോസ് വാക്സിൻ. വടയാർ കോരപുഞ്ച സ്വദേശി സരള തങ്കപ്പനാണ് ഉച്ചക്ക് 2.30ന് കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പോയത്.

ഒരു ഡോസ് വാക്സിൻ എടുത്തതിനുശേഷം കുത്തിവയ്ച്ച സ്ഥലത്ത് പഞ്ഞിവച്ച് സാരി നേരെയാക്കുന്നതിനിടയിലാണ് നഴ്സ് രണ്ടാമതും വാക്സിൻ കുത്തിവയ്ച്ചതെന്ന് സരള പറഞ്ഞു. തുടർന്ന് ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു വിശദീകരണം തേടി. സരളക്ക് വാക്സിൻ എടുത്തതിനുശേഷം മറ്റൊരാൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ പോയതായി നഴ്സ് പറഞ്ഞു. തിരികെ വന്നപ്പോൾ വാക്സിൻ എടുക്കാനുള്ള അടുത്ത വ്യക്തിയാണെന്ന് കരുതിയാണ് കുത്തിവയ്ച്ചതെന്ന് നഴ്സ് വിശദീകരണം നൽകി.

Story Highlights: Housewife gets two shots of second dose covishield in the same day