വെഞ്ഞാറമൂട് കൊലപാതകം: നിര്ണായക സിസിടിവി ദൃശ്യങ്ങള് പുറത്ത്

നിവ ലേഖകൻ

Venjaramood Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില് നിര്ണായകമായ സിസിടിവി ദൃശ്യങ്ങള് പുറത്ത്. പെണ്സുഹൃത്ത് ഫര്സാനയെ കൊലപ്പെടുത്താനായി സഹോദരന് അഫ്സാനെ വീട്ടില് നിന്നും മാറ്റിയതാണെന്ന സംശയത്തിലാണ് പൊലീസ്. ഭക്ഷണം വാങ്ങാന് അയച്ചത് മുന്കൂട്ടി തയ്യാറാക്കിയ പ്ലാനെന്നും സംശയമുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്പുള്ള അഫ്സാന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. വെഞ്ഞാറമ്മൂട്ടിലെ ‘സഹര് അല് മന്ദി’ എന്ന കടയില് ഭക്ഷണം വാങ്ങാന് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് ഓട്ടോറിക്ഷയില് ഭക്ഷണം വാങ്ങാന് അഫ്സാന് എത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭക്ഷണം വാങ്ങിയ ശേഷം അരമണിക്കൂറോളം കാത്ത് നില്ക്കുന്നതും ദൃശ്യങ്ങളില് കാണാം. ശേഷം റോഡ് മുറിച്ചു കടന്ന് വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് നടന്നു പോയി. കൊലപാതകം നടന്ന് 24 മണിക്കൂര് പിന്നിട്ടിട്ടും ഓട്ടോ ഡ്രൈവര് ശ്രീജിത്തിന് ഞെട്ടല് വിട്ടുമാറിയിട്ടില്ല. വൈകിട്ട് നാലു മണിക്കും 5. 30നും ഇടയിലാണ് അഫ്സാന്റെയും ഫര്സാനയുടെയും കൊലപാതകം നടക്കുന്നത്. വീട്ടില് നിന്ന് സഹോദരനെ മാറ്റുന്നത് അഫ്സാന്റെ പ്ലാനായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

പേരുമലയിലെ വീട്ടില് നിന്നും പേരുമല ജങ്ഷന് വരെ അഫ്സാന്, അഫ്സാനെ ബൈക്കില് കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില് കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്സാനയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷം കുട്ടിയെയും കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം അഫ്സാന് പൊലീസ് സ്റ്റേഷനില് കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയിലാണ്. കൊലപാതകങ്ങള്ക്ക് ശേഷം ഒരു കൂസലുമില്ലാതെ തന്നെ അറിയുന്ന ശ്രീജിത്തിന്റെ ഓട്ടോയില് അഫ്സാന് പൊലീസ് സ്റ്റേഷനിലെത്തി.

  ഗുരുവായൂർ ക്ഷേത്രത്തിൽ കെ. സുരേന്ദ്രന്റെ റീൽസ് വിവാദം

ഫോണ് നോക്കിയിരിക്കുകയായിരുന്ന അഫ്സാന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നും ഓട്ടോറിക്ഷ ഡ്രൈവര് ശ്രീജിത്ത് പറഞ്ഞു. നന്നായി അറിയുന്ന അഫ്സാന് അഞ്ച് പേരെ കൊന്നെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ശ്രീജിത്ത് പറയുന്നു. രണ്ട് തവണയാണ് ഇന്നലെ അഫ്സാന്, ശ്രീജിത്തിന്റെ ഓട്ടോ വിളിച്ചത്. വൈകിട്ട് ആദ്യം അനുജന് അഫ്സാനെ വെഞ്ഞാറമൂട് സഹര് അല് മന്ദി കടയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവെന്നും ശ്രീജിത്ത് പറയുന്നു. പിന്നീട്, വൈകുന്നേരം ആറുമണി കഴിഞ്ഞപ്പോള് വീണ്ടും വിളിച്ചു. ബൈക്ക് കേടായെന്നും പൊലീസ് സ്റ്റേഷന് സമീപത്തെ വര്ക്ക് ഷോപ്പില് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.

യാത്രയില് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. അഫ്സാനെ പൊലീസ് സ്റ്റേഷനില് ഇറക്കി തൊട്ടുപിന്നാലെ സ്റ്റേഷനില് നിന്ന് വിളിയെത്തി. ഫോണ് കട്ട് ചെയ്യാതെ അഫ്സാന്റെ വീട്ടിലെത്തിയപ്പോഴാണ് കൂട്ടക്കൊലയുടെ വിവരങ്ങള് ശ്രീജിത്ത് അറിഞ്ഞത്. കൂട്ടക്കൊലയ്ക്ക് മുന്പ് സഹോദരനെ ഭക്ഷണം വാങ്ങാന് അയച്ചത് മുന്കൂട്ടി തയ്യാറാക്കിയ പ്ലാനായിരുന്നുവെന്നും സംശയമുണ്ട്.

  പാലിയേക്കരയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചു

Story Highlights: CCTV footage reveals Afsan’s movements before the Venjaramood murders.

Related Posts
ചേവായൂരില് യുവാവിനെ മര്ദ്ദിച്ച് കൊലപ്പെടുത്തിയ കേസില് 18 പേര്ക്കെതിരെ കേസ്
Kozhikode Murder

ചേവായൂരിൽ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മായനാട് സ്വദേശി Read more

കോട്ടയം ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം Read more

മായനാട്ടില് യുവാവിനെ മര്ദ്ദിച്ചു കൊലപ്പെടുത്തി; മൂന്ന് പേര് കസ്റ്റഡിയില്
Kozhikode Murder

കോഴിക്കോട് മായനാട് സ്വദേശിയായ ഇരുപതുകാരൻ സൂരജിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തി. തിരുത്തിയാട് Read more

സഹോദരിയെ പീഡിപ്പിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Ramanathapuram Murder

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ പീഡിപ്പിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ രാമനാഥപുരത്ത് പോലീസ് Read more

അയൽവാസിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു
Telangana Murder Suicide

തെലങ്കാനയിൽ യുവാവ് അയൽവാസിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. Read more

  പഹൽഗാം ഭീകരാക്രമണം: ഐപിഎൽ മത്സരത്തിൽ ആദരാഞ്ജലി
മുംബൈയിൽ ഫോൺ സംഭാഷണത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
Mumbai murder

മുംബൈയിൽ ഫോണിൽ ഉറക്കെ സംസാരിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് Read more

മദ്യപാന തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു; ജ്യേഷ്ഠൻ ഒളിവിൽ
Thrissur Murder

തൃശ്ശൂർ ആനന്ദപുരത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. യദുകൃഷ്ണൻ (26) ആണ് മരിച്ചത്. Read more

കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി അറസ്റ്റിൽ
Kottayam Double Murder

കോട്ടയം തിരുവാർപ്പിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ പ്രതി അറസ്റ്റിലായി. അസം സ്വദേശിയായ അമിത് Read more

ഭാര്യയെക്കുറിച്ച് മോശം പറഞ്ഞു; മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി
Chennai stabbing

ചെന്നൈയിൽ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചതിനെ തുടർന്ന് പിതാവിനെ 29-കാരനായ മകൻ കുത്തിക്കൊലപ്പെടുത്തി. പുളിയന്തോപ്പ് Read more

കോട്ടയം ഇരട്ടക്കൊല: പ്രതി അറസ്റ്റിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് അറസ്റ്റിലായി. കൊല്ലപ്പെട്ടയാളുടെ ഫോൺ ഉപയോഗിച്ചതാണ് പ്രതിയെ Read more

Leave a Comment