യു പ്രതിഭ എംഎൽഎയുടെ മകനെതിരെയുള്ള കഞ്ചാവ് കേസ്: എക്സൈസ് അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

Excise Department

യു. പ്രതിഭ എംഎൽഎയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ പുതിയ വഴിത്തിരിവ്. എംഎൽഎയുടെ പരാതിയിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ ചുമതല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ നവംബറിലാണ് യു. പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, തന്റെ മകനെതിരെ ചുമത്തിയത് കള്ളക്കേസാണെന്നാണ് യു. പ്രതിഭ എംഎൽഎയുടെ വാദം.

ഈ വിഷയത്തിൽ സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്സൈസ് വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒമ്പത് പ്രതികളുടെയും യു. പ്രതിഭ എംഎൽഎയുടെയും മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ ഈ മാസം അവസാനം തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്ത് ഹാജരാകണം.

എക്സൈസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഭയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ, വിരമിക്കാൻ അഞ്ച് മാസം മാത്രം ബാക്കി നിൽക്കെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നാം മാസമാണ് കൊല്ലം ജില്ലക്കാരനായ കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

  കാവാലം നാടകപുരസ്കാരം പ്രമോദ് വെളിയനാടിന്

യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഭയുടെ മകനിൽ നിന്ന് കൂടുതൽ അളവിൽ കഞ്ചാവ് പിടികൂടിയെന്നും എഫ്ഐആറിൽ കുറഞ്ഞ അളവ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും ആരോപിക്കുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് കേസ്.

Story Highlights: Excise Department launches investigation into drug case against U Pratibha MLA’s son following her complaint.

Related Posts
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരി എത്തിക്കാൻ ശ്രമം; ഒരാൾ കൂടി പിടിയിൽ
Kannur Central Jail drug case

കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരിവസ്തുക്കൾ എറിഞ്ഞു നൽകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി Read more

കോഴിക്കോട് നൈജീരിയൻ രാസലഹരി കേസ്; രാജ്യസുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചകൾ തുറന്നുകാട്ടുന്നു

കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ Read more

  ലൈംഗിക ആരോപണങ്ങളോട് പ്രതികരിച്ച് അജ്മൽ അമീർ: വ്യാജ പ്രചരണങ്ങൾ കരിയർ നശിപ്പിക്കില്ല
കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേർ പിടിയിൽ
Kochi drug case

കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൻസാഫ് സംഘം Read more

രാസലഹരി കേസ്: പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ച് പോലീസ്
Drug case investigation

രാസലഹരി കേസിൽ പ്രതികളായ നൈജീരിയൻ പൗരന്മാരുടെ ശബ്ദ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. മലയാളി Read more

ലഹരിമരുന്ന് കേസ്: മൃതദേഹം കുഴിച്ചിട്ട ശേഷം അസ്ഥി കടലിലെറിഞ്ഞെന്ന് പ്രതികൾ
Kozhikode drug case

കോഴിക്കോട് ലഹരിമരുന്ന് കേസിൽ വഴിത്തിരിവ്. പ്രതികൾ കുറ്റം സമ്മതിച്ചു. വിജിലിന്റെ മൃതദേഹം കുഴിച്ചിട്ട Read more

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്: മുഖ്യ സൂത്രധാരൻ കൊച്ചി വാഴക്കാല സ്വദേശി; എൻസിബി അന്വേഷണം ഓസ്ട്രേലിയയിലേക്ക്
dark web drug case

ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ ഓസ്ട്രേലിയയിൽ ഒളിവിൽ Read more

  ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ്
ലഹരി കേസ്: ഫിറോസിൻ്റെ സഹോദരൻ ബുജൈറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ
Drug case

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പി കെ ഫിറോസിൻ്റെ സഹോദരൻ Read more

ലഹരി കേസ്: ബുജൈർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പികെ ബുജൈർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് Read more

ഫിറോസിൻ്റെ സഹോദരൻ ലഹരി കേസിൽ; ഫിറോസും ലീഗും മറുപടി പറയണമെന്ന് കെ.ടി. ജലീൽ

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ സഹോദരൻ ലഹരി ഇടപാടുമായി Read more

യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തൽ
Drug Case

യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈർ സ്ഥിരമായി മയക്കുമരുന്ന് Read more

Leave a Comment