3-Second Slideshow

ആറളം ഫാമിൽ കാട്ടാനാക്രമണം: ദമ്പതികൾ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

നിവ ലേഖകൻ

Aralam Farm

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കശുവണ്ടി ശേഖരിക്കാൻ പോകവെയായിരുന്നു ഇരുവർക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീട്ടിലേക്കുള്ള വഴി പ്രതിഷേധക്കാർ കല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് തടഞ്ഞു. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 16 ജീവനുകളാണ് പൊലിഞ്ഞത്. ആന മതിൽ നിർമ്മാണത്തിലെ കാലതാമസമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

37. 9 കോടി രൂപ ചെലവിൽ പത്തര കിലോമീറ്റർ ദൂരമാണ് ആന മതിൽ നിർമ്മിക്കേണ്ടത്. ആംബുലൻസ് വീടിന്റെ പരിസരത്തേക്ക് കടത്തിവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ആറളം ഫാമിനോട് ചേർന്നുള്ള വനമേഖലയിൽ തീപിടുത്തമുണ്ടായപ്പോൾ, തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് സംഘത്തെ പോലും പ്രതിഷേധക്കാർ തടഞ്ഞു.

വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ. വനം മന്ത്രിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ച നടത്തി ഉചിതമായ പരിഹാരം കാണുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി. ആദിവാസി ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഈ പ്രദേശത്ത് നിന്നാണെന്നും രാഷ്ട്രീയ പ്രതിനിധികളുമായി പഞ്ചായത്ത് ഓഫിസിൽ അല്ല ചർച്ചകൾ നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ദമ്പതികളുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

  വിദേശ നഴ്സിംഗ് ജോലി വാഗ്ദാനം: സുവിശേഷ പ്രവർത്തക കൊല്ലത്ത് പിടിയിൽ

സർക്കാരും വനം വകുപ്പും ജനങ്ങളെ പറ്റിക്കുകയാണെന്നും ജാഗ്രത നിർദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ടതില്ലെന്നും നാട്ടുകാർ പറഞ്ഞു. മരം മുറിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും പ്രവൃത്തി മുന്നോട്ട് പോയില്ല.

Story Highlights: Protests erupted in Aralam Farm after a couple was killed in a wild elephant attack, with locals blocking ambulances and officials, demanding solutions to recurring human-wildlife conflict.

Related Posts
സിഎംആർഎൽ-എക്സാലോജിക് കേസ്: കള്ളപ്പണ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഇഡി
CMRL-Exalogic case

സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് Read more

കോട്ടയം: അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും
Kottayam Suicide

കോട്ടയം നീർക്കാട് അഭിഭാഷക ജിസ്മോളും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ Read more

മുനമ്പം വിഷയത്തിൽ ബിജെപിയെ വിമർശിച്ച് സിപിഐഎം
Munambam land issue

മുനമ്പം ഭൂമി പ്രശ്നത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ Read more

അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
Alappuzha Murder

ആലപ്പുഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) Read more

മുതലപ്പൊഴി പ്രതിസന്ധി: മന്ത്രിതല ചർച്ച ഇന്ന്
Muthalappozhy Sand Accumulation

മുതലപ്പൊഴിയിലെ മണൽ അടിഞ്ഞുകൂടുന്ന പ്രശ്നത്തിൽ മന്ത്രിതല ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി സജി Read more

കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം; വിവാദം
Kollam Pooram controversy

കൊല്ലം പൂരത്തിനിടെ പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചത് Read more

  എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്: വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്: വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
ADGP Ajith Kumar Vigilance Report

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. മുൻ Read more

കുസാറ്റിൽ കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം
CUSAT sports quota

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2025-26 അധ്യയന വർഷത്തെ വിവിധ Read more

വഖഫ് നിയമ ഭേദഗതി: കേന്ദ്രം പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
Waqf Act amendment

വഖഫ് നിയമ ഭേദഗതിയെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. Read more

Leave a Comment