എറണാകുളം ആർടിഒ കൈക്കൂലി കേസിൽ കസ്റ്റഡിയിൽ എടുത്തു. ബസിന്റെ പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. വിജിലൻസ് എറണാകുളം ആർടിഒ ഓഫീസിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് നടപടി. കൈക്കൂലി വാങ്ങാൻ എത്തിയ ഏജന്റ് സജിയെയും കസ്റ്റഡിയിലെടുത്തു.
പെർമിറ്റ് അനുവദിക്കാൻ ബസുടമയോട് മദ്യവും പണവും ആർടിഒ ആവശ്യപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി. പെർമിറ്റിന്റെ പേപ്പർ നൽകാൻ വന്നയാൾ പണവും മദ്യവും കൊണ്ടുവന്നിരുന്നു. ഇത് ഒരു ഏജന്റിന് നൽകാനാണ് ആവശ്യപ്പെട്ടത്. പണം വാങ്ങുന്നതിനിടെയാണ് ഏജന്റിനെ കസ്റ്റഡിയിലെടുത്തത്.
ആർടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും പരിശോധന നടന്നു. ബസിന്റെ പെർമിറ്റുമായി ബന്ധപ്പെട്ടാണ് പണം ആവശ്യപ്പെട്ടതെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു. രണ്ട് മദ്യക്കുപ്പികളും കണ്ടെടുത്തു. ആർടിഒയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
Story Highlights: Ernakulam RTO and an agent were taken into custody by vigilance during a raid at the RTO office for allegedly accepting bribes for bus permit renewal.