ശശി തരൂരിന്റെ ലേഖനം വൻവിവാദത്തിൽ; കോൺഗ്രസ് നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്ത്

നിവ ലേഖകൻ

Shashi Tharoor

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ പ്രശംസിച്ച് ശശി തരൂർ എഴുതിയ ലേഖനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളിൽ നിന്നുൾപ്പെടെ വലിയ എതിർപ്പാണ് തരൂരിന്റെ ലേഖനത്തിനു നേരിടേണ്ടി വന്നത്. യുഡിഎഫ് സർക്കാരാണ് വ്യവസായ രംഗത്ത് മാറ്റം കൊണ്ടുവന്നതെന്നും എൽഡിഎഫിന് അവരുടെ നയം തെറ്റായിരുന്നുവെന്നും ഇപ്പോൾ പറയുന്നുവെന്നും പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തിരുത്തൽ നല്ലതാണെന്നും, സ്ഥായി ആയിരിക്കണമെന്നും മാത്രമാണ് താൻ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ ഉറച്ചുനിൽക്കുകയാണ് ശശി തരൂർ. പറഞ്ഞത് തിരുത്തിയില്ലെങ്കിലും അല്പം മയപ്പെടുത്തി ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തി. തന്റെ ലേഖനം ഇംഗ്ലീഷ് വായിക്കുന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല എന്നായിരുന്നു തരൂരിന്റെ പരിഹാസം. മാധ്യമങ്ങൾക്ക് മുൻപിൽ പോരിനുറച്ചുതന്നെ എന്നും തരൂർ പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രവർത്തകസമിതി അംഗത്വം രാജിവച്ച ശേഷം വ്യക്തിപരമായ അഭിപ്രായം പറയണമെന്ന് എം. എം ഹസൻ പ്രതികരിച്ചു. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂർ ഓരോന്ന് എഴുതുന്നതും പറയുന്നതും എന്നും ഹസൻ കുറ്റപ്പെടുത്തി. ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്നും മണ്ഡലത്തിൽ അന്വേഷിച്ചാൽ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻ പറ്റുമെന്നും എം. എം. ഹസൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കുടിയേറ്റക്കാരെ കയ്യാമം വെച്ചു കൊണ്ടുവന്നപ്പോൾ ഒരക്ഷരം മിണ്ടിയോ തരൂർ എന്നും ഹസൻ ചോദിച്ചു. അടച്ചിട്ട മുറിയിൽ ട്രംപിനോട് മോദി പറഞ്ഞത് തരൂർ എങ്ങനെ അറിഞ്ഞു? തരൂരിന് എന്താ ദിവ്യ ശക്തിയുണ്ടോ എന്നും ഹസൻ ചോദിച്ചു.

  രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ

മോദിയെ പുകഴ്ത്തിയതിലും എംഎം ഹസൻ തരൂരിനെ വിമർശിച്ചു. കേരളത്തിൽ വേണ്ടത്ര പരിഗണന കിട്ടാത്തതാണ് തരൂരിന്റെ എതിർപ്പിന് കാരണമെന്നാണ് സൂചന. ഹൈക്കമാൻഡ് ഉൾപ്പെടെ ശശി തരൂരിന്റെ നിലപാടിനെ തള്ളിക്കളഞ്ഞു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരും കോൺഗ്രസിൽ ഉണ്ട്. അതേസമയം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇനിയും എഴുതാൻ ഉണ്ടെന്നുമാണ് ശശി തരൂരിന്റെ നിലപാട്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് ശശി തരൂർ. ശശി തരൂരിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. പ്രവർത്തകസമിതി അംഗത്വം തരൂർ രാജിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കുതിപ്പ് ഉണ്ടാക്കിയത് അതാത് സമയത്തെ യുഡിഎഫ് സർക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കി. യു. ഡി. എഫ് പ്രതിപക്ഷത്തായപ്പോൾ ആ നിലപാട് അല്ല സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒരിക്കലും സഹകരിക്കാത്ത പ്രതിപക്ഷം ആയിരുന്നു ഞങ്ങൾ ഭരിക്കുമ്പോൾ. വികസനത്തിൽ സഹകരിച്ചവരാണ് യു. ഡി.

എഫ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെങ്കിൽ കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവർക്കാണ് ചേരുക – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ശശി തരൂരിന്റെ നിലപാടിൽ മുസ്ലിം ലീഗിനും എതിർപ്പുണ്ട്. രാഷ്ട്രീയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്നും, പറയേണ്ട സ്ഥലത്ത് പറയാൻ കെൽപ്പുള്ള പാർട്ടിയാണ് ലീഗെന്നും പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

  രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസി അനുമതിയോടെ; സണ്ണി ജോസഫ്

Story Highlights: Shashi Tharoor’s article praising Kerala’s industrial climate sparks controversy among Congress leaders.

Related Posts
സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

  രാഹുൽ വിഷയത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ
ദേശീയപാത 66-ലെ നിർമ്മാണ പാളിച്ചകൾ പാർലമെന്റിൽ ഉന്നയിച്ച് ശശി തരൂർ
NH 66 construction

ദേശീയപാത 66-ലെ നിർമ്മാണത്തിലെ സുരക്ഷാ വീഴ്ചകൾ ശശി തരൂർ എം.പി. ലോക്സഭയിൽ ഉന്നയിച്ചു. Read more

പ്രമുഖനായ നേതാവിനെ കോൺഗ്രസ് പുറത്താക്കി; സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി ചാണ്ടി ഉമ്മൻ
Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചു. സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം ആരോപണങ്ങൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

രാഹുൽ പുറത്ത്; ‘വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്’; ആരോപണവുമായി പി. സരിൻ
Rahul Mamkoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സി.പി.ഐ.എം നേതാവ് പി. സരിൻ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

Leave a Comment