ഐ&പിആർ വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർമാരാകാൻ അവസരം. 2025 ഫെബ്രുവരി 22 നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകർക്ക് ബയോഡേറ്റയും അനുബന്ധ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ സമർപ്പിക്കാം. ഒരു വർഷത്തേക്കാണ് കണ്ടന്റ് എഡിറ്റർ പാനൽ രൂപീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വികസന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് കണ്ടന്റുകൾ എന്നിവയുടെ ആർക്കൈവിംഗ് ചുമതലകൾ ഉണ്ടായിരിക്കും.
പ്ലസ് ടു പാസായവരും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവരുമായിരിക്കണം അപേക്ഷകർ. സോഷ്യൽ മീഡിയ പ്രചാരണത്തിനാവശ്യമായ വീഡിയോകളും ഷോർട്ട്സും എഡിറ്റ് ചെയ്യേണ്ടതും ഐ&പിആർ വകുപ്പിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വീഡിയോകൾ എഡിറ്റ് ചെയ്ത് നൽകേണ്ടതും കണ്ടന്റ് എഡിറ്റർമാരുടെ ചുമതലയായിരിക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
35 വയസ്സാണ് പരമാവധി പ്രായപരിധി. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ഐ&പിആർ വകുപ്പിന്റെ പ്രിസം പദ്ധതിയിലൂടെ കണ്ടന്റ് എഡിറ്റർമാർക്ക് വിലപ്പെട്ട പ്രവൃത്തിപരിചയം നേടാനുള്ള അവസരമാണിത്. പ്രിസം അംഗങ്ങൾ തയ്യാറാക്കുന്ന വികസന വാർത്തകൾ കൈകാര്യം ചെയ്യാനുള്ള അവസരവും ലഭിക്കും.
Story Highlights: Applications are open for Content Editor positions in the I&PR Department’s PRISM project, with a deadline of February 22, 2025.