ബംഗളൂരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ നിന്ന് ചാടി മരിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കിയതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടുഗോഡിയിലെ അപ്പാർട്ട്മെന്റിലാണ് ദാരുണ സംഭവം നടന്നത്.
പരീക്ഷ അടുത്തിരിക്കുന്നതിനാൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മാതാപിതാക്കൾ നേരത്തെ അവന്തികയെ അറിയിച്ചിരുന്നു. എന്നാൽ ഓൺലൈൻ ഗെയിം കളിക്കാൻ ഫോൺ എടുത്തപ്പോൾ അമ്മ ശാസിച്ചു. കടുഗോഡി പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളാണ് പതിനഞ്ചു വയസ്സുകാരിയായ അവന്തിക. വൈറ്റ്ഫീൽഡ് പ്രദേശത്തെ സിബിഎസ്ഇ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. മാതാപിതാക്കളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ഫോൺ നൽകില്ലെന്ന് അമ്മ ഉറപ്പിച്ച് പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ നിന്ന് ചാടിയത്. കൂടുതൽ അന്വേഷണത്തിൽ മാത്രമേ കൃത്യമായ കാരണം അറിയാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.
**ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056**
കടുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അവന്തികയുടെ ദാരുണാന്ത്യം.
Story Highlights: A 10th-grade student in Bengaluru died by suicide after her mother restricted her phone usage.