2006-ൽ റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് അബ്ദുറഹീം കൊലപാതകക്കേസിൽ കുടുങ്ങിയത്. എട്ടാം തവണയാണ് റിയാദ് കോടതി റഹീമിന്റെ മോചന ഹർജി മാറ്റിവെക്കുന്നത്. ഗവർണറേറ്റിൽ നിന്ന് റഹീമിന്റെ മോചനകാര്യത്തിൽ അഭിപ്രായം തേടിയെങ്കിലും മറുപടി ലഭിക്കാത്തതാണ് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് വീണ്ടും നിരാശയായി.
റഹീമിന് വധശിക്ഷ വിധിക്കപ്പെട്ട സൗദി ബാലൻ അനസ് അൽ ശാഹിരി കൊലപാതക കേസിൽ 34 കോടി രൂപ ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് നൽകിയിരുന്നു. ഇതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നൽകിക്കഴിഞ്ഞാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്.
എന്നാൽ, റഹീമിന്റെ കേസിൽ അസാധാരണമായ കാലതാമസം നേരിടുന്നു. കാലതാമസത്തിനുള്ള കാരണം നിയമസഹായ സമിതിക്കോ അഭിഭാഷകർക്കോ വ്യക്തമല്ല. റിയാദിലെത്തി ഒരു മാസം തികയും മുമ്പാണ് റഹീം കൊലപാതകക്കേസിൽ കുടുങ്ങിയത്. പ്രായമായ ഉമ്മയും കുടുംബവും റഹീമിന്റെ മോചനത്തിനായി കാത്തിരിക്കുകയാണ്.
Story Highlights: A Keralite imprisoned in Saudi Arabia faces further delays in his release despite the victim’s family accepting compensation and pardoning him.