വെല്ലൂര് ക്രിസ്ത്യന് മെഡിക്കല് കോളജിന് വാക്സിന്റെ സംയോജിത പരീക്ഷണത്തിന് സമിതി അനുമതി നല്കി. ഇത് സംബന്ധിച്ച നിര്ദേശം നല്കിയത് സെന്ട്രല് ഡ്രഗ്സ് സ്റ്റാന്ഡാര്ഡ് കണ്ട്രോള് ഓര്ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ്.
ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യ ആണ് വാക്സിന് സംയോജിപ്പിക്കുന്നത് ഫലപ്രദമായെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത്.
വെല്ലൂര് മെഡിക്കല് കോളജില് നാല് ഘട്ട ട്രയല് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മുന്നൂറോളം ആരോഗ്യ വൊളന്റിയര്മാരെ പ്രയോജനപ്പെടുത്തും.
പരീക്ഷണത്തിന്റെ ലക്ഷ്യം കൊവിഷീല്ഡ്, കൊവാക്സിന് എന്നീ രണ്ട് വാക്സിനുകള് ഒരു വ്യക്തിക്ക് നല്കി വാക്സിനേഷന് പൂര്ത്തിയാക്കാന് കഴിയുമോ എന്നതായിരിക്കും.
60നു മുകളില് പ്രായമുള്ളവരും 18നും 59നും ഇടയില് പ്രായമുള്ളവരും അടങ്ങിയ അറുനൂറോളം പേരെ പങ്കെടുപ്പിച്ചാണ് മൂന്നാം ഘട്ട ട്രയല് നടത്തുന്നതെന്നും കമ്പനി അറിയിച്ചു.
Story highlight: India in covid vaccine trial with decisive move.