രാജ്യദ്രോഹക്കേസ്: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു.

Anjana

രാജ്യദ്രോഹക്കേസ് ലക്ഷദ്വീപ്ഭരണകൂടത്തിനെതിരെ ഐഷസുൽത്താന
രാജ്യദ്രോഹക്കേസ് ലക്ഷദ്വീപ്ഭരണകൂടത്തിനെതിരെ ഐഷസുൽത്താന
Photo Credit: @aishalakshadweep/Instagram

രാജ്യദ്രോഹക്കേസ് ചുമത്തിയ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷാ സുല്ത്താന ഹൈക്കോടതിയെ സമീപിച്ചു.
വ്യാജ തെളിവുകൾ ഉണ്ടാക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്ന് ഐഷ സുൽത്താന ഹൈക്കോടതിയിൽ ആരോപിച്ചു.

നേരത്തെ ലക്ഷദ്വീപ് പോലീസ് ഐഷാ സുൽത്താനയുടെ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിരുന്നു. ഇത് നിലവിൽ ആരുടെ കൈവശം ആണെന്ന് വ്യക്തമല്ലെന്നും മൊബൈലിൽ വ്യാജ തെളിവുകൾ കയറ്റാനുള്ള സാധ്യത കാണുന്നെന്നും ഐഷ കോടതിയിൽ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ ലാപ്ടോപ് പരിശോധനയ്ക്കായി ഗുജറാത്തിലെ ലാബിൽ അയച്ചതിൽ ഉൾപ്പെടെ ദുരൂഹതയുണ്ടെന്നും പുറത്തുനിന്നുള്ള സന്ദേശം ചാനൽ ചർച്ചയ്ക്കിടയിൽ വന്നെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമം നടക്കുന്നതായും ഹൈക്കോടതിയിൽ ഐഷാ സുൽത്താന വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ബയോവെപ്പണാണ് ലക്ഷദ്വീപിൽ കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് ഐഷാ സുല്ത്താന ചാനൽ ചർച്ചയ്ക്കിടയിൽ പറഞ്ഞത്. ഇതിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

Story Highlights: Aisha Sulthana against  Lakshadweep in High Court