കൊല്ലം: ചടയമംഗലത്ത് പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി പെൺകുട്ടിക്ക് പിഴയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസുമെടുത്തു.
കൊല്ലം ഇടുക്കുപാറ സ്വദേശിനി ഗൗരി നന്ദയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വന്ന് എടിഎമ്മിൽ നിന്നും പണമെടുക്കാൻ എത്തിയപ്പോഴാണ് വയോധികനോട് പോലീസ് വാക്കേറ്റം നടത്തുന്നത് കണ്ടത്.
കാര്യം തിരക്കിയപ്പോൾ അനാവശ്യമായി പിഴ ചുമത്തിയതാണെന്ന് മറുപടി പറഞ്ഞതോടെ ഇടപെട്ട പെൺകുട്ടിക്കും സാമൂഹിക അകലം പാലിച്ചില്ലെന്ന് കാട്ടി പിഴ നൽകി. ഇതോടെ പെൺകുട്ടിയും പോലീസുകാരും തമ്മിൽ നീണ്ട വാക്കേറ്റമായി.
ഇതിനാലാണ് പെൺകുട്ടിക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. പോലീസ് നടപടിക്കെതിരെ പെൺകുട്ടി യുവജന കമ്മീഷനിൽ പരാതി നൽകി.
Story Highlights: No bail case against the girl who questioned unnecessary fine