കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. രക്ഷാപ്രവർത്തനത്തിൽ വന്ന കാലതാമസം കണക്കിലെടുത്താണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ആനയെ കിണറിനുള്ളിൽ വച്ചുതന്നെ മയക്കുവെടി വെക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ആനയെ രക്ഷപ്പെടുത്തിക്കഴിഞ്ഞാലും പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടരുതെന്നും ദൂരെ ഉൾക്കാട്ടിൽ വിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി.കാർത്തിക്കും സംഘവും രക്ഷാ ദൗത്യവുമായി എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു. അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്.
രുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിക്കിടന്നത്. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തി. തുടർന്ന് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ആനയെ കരക്കെത്തിക്കുകയായിരുന്നു.
Story Highlights: Forest department files a case after a wild elephant falls into a well in Malappuram.