തിക്കോടി ബീച്ചിൽ ദുരന്തം: നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

നിവ ലേഖകൻ

Thikkodi Beach Drowning

കോഴിക്കോട് തിക്കോടി കല്ലകത്ത് ബീച്ചിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. മുണ്ടേരി സ്വദേശി ഫൈസൽ, കൽപ്പറ്റ നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കടലിൽ ഉൾവലിയുകയും ശക്തമായ തിരമാലകൾ അടിക്കുകയും ചെയ്തതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകട മുന്നറിയിപ്പ് നൽകിയിരുന്നതായി സ്ഥലം എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

കൽപ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരായിരുന്നു അപകടത്തിൽപ്പെട്ടവർ. അവധി ദിവസമായതിനാൽ കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കോഴിക്കോടെത്തിയ ശേഷം രണ്ട് മൂന്ന് സ്ഥലങ്ങളിൽ പോയെന്നും ഉച്ചയായപ്പോഴാണ് കടപ്പുറത്ത് എത്തിയതെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജിൻസി പറഞ്ഞു.

26 പേരുടെ സംഘത്തിലാണ് ഇവർ ഉണ്ടായിരുന്നത്. വെയിലായതിനാൽ പകുതി പേരും വാഹനത്തിൽ തന്നെ ഇരുന്നുവെന്നും ആറ് പേർ കടലിൽ ഇറങ്ങിയെന്നും ജിൻസി വ്യക്തമാക്കി. തിര അടിച്ചപ്പോൾ താൻ ഉൾപ്പെടെ അഞ്ച് പേർ അപകടത്തിൽപ്പെട്ടുവെന്നും കൂടെയുണ്ടായിരുന്ന ഒരാൾ തന്നെ രക്ഷപ്പെടുത്തിയെന്നും ജിൻസി പറഞ്ഞു.

  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു

നാല് പേരെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നും ജിൻസി കൂട്ടിച്ചേർത്തു.

Story Highlights: Four individuals tragically lost their lives after being swept away by powerful waves at Thikkodi beach in Kozhikode.

Related Posts
കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് സമരം ഒത്തുതീർപ്പായി; നാളെ മുതൽ സർവീസ്
Kuttiyadi Kozhikode bus strike

കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടന്ന സമരം ഒത്തുതീർന്നു. ബസുകളുടെ സർവീസ് Read more

കോഴിക്കോട് കഞ്ചാവ് കേസ്: 2 കൂട്ടുപ്രതികൾ കൂടി പിടിയിൽ
Kozhikode ganja case

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് പിടികൂടിയ കേസിലെ കൂട്ടുപ്രതികളായ 2 Read more

  പന്തീരാങ്കാവ് ബാങ്ക് കവർച്ച: കുഴിച്ചിട്ട 39 ലക്ഷം കണ്ടെത്തി
കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്
Elephant attack Kozhikode

കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാവിലുംപാറ സ്വദേശികളായ തങ്കച്ചനും ഭാര്യ Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
Treatment Denial Complaint

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ Read more

കോഴിക്കോട് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്; ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്
ragging in kozhikode

കോഴിക്കോട് നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടന്നതായി പരാതി. ഇൻസ്റ്റഗ്രാമിൽ Read more

പന്തീരാങ്കാവ് ബാങ്ക് കവർച്ച: കുഴിച്ചിട്ട 39 ലക്ഷം കണ്ടെത്തി
Pantheerankavu bank robbery

കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ കണ്ടെത്തി. Read more

  കോഴിക്കോട് കഞ്ചാവ് കേസ്: 2 കൂട്ടുപ്രതികൾ കൂടി പിടിയിൽ
കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കർശന നടപടിക്ക് നിർദ്ദേശം
Kunjila Mascillamani complaint

കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തിൽ സംവിധായിക കുഞ്ഞില മാസിലാമണി Read more

ഹേമചന്ദ്രൻ വധക്കേസിലെ പ്രതി പിടിയിൽ; ട്രെയിനിൽ യാത്രക്കാരനെ എലി കടിച്ചു
Hemachandran murder case

വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യ പ്രതി നൗഷാദിനെ വിസാ കാലാവധി Read more

നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ആളപായമില്ല
Nadapuram building collapse

കോഴിക്കോട് നാദാപുരത്ത് കസ്തൂരിക്കുളത്ത് പഴക്കമേറിയ ഇരുനില കെട്ടിടം തകർന്ന് വീണു. കനത്ത മഴയെത്തുടർന്ന് Read more

വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
attempted kidnapping case

വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി Read more

Leave a Comment