കേരളത്തിൽ മദ്യവിലയിൽ ശരാശരി 10% വർധനവ് വരുത്തി സംസ്ഥാന സർക്കാർ. ജവാൻ റമ്മിന്റെ വിലയിൽ പത്ത് രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മദ്യ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇനി 650 രൂപയായിരിക്കും വില. നാളെ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില വർധന ബാധകമാണ്.
ബെവ്കോയും മദ്യ കമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അടിസ്ഥാനമാക്കിയാണ് മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്നാണ് മദ്യ കമ്പനികൾ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എല്ലാ വർഷവും മദ്യ കമ്പനികൾ വില വർധനവ് ആവശ്യപ്പെടാറുണ്ട്.
ആയിരത്തിന് താഴെ വിലയുള്ള മദ്യങ്ങൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധനവ്. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകളുടെ വില കുറച്ചിട്ടുമുണ്ട്. 1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യങ്ങൾക്ക് 100 മുതൽ 130 രൂപ വരെയാണ് വർധനവ്.
301 ബ്രാൻഡുകളുടെ വിലയിൽ മാറ്റമില്ല. ഇത്തവണ പത്ത് ശതമാനം വില വർധനവാണ് വന്നിരിക്കുന്നത്. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വില വർധനയാണ് ഉണ്ടായിരിക്കുന്നത്.
Story Highlights: Kerala government increases liquor prices by an average of 10% per bottle.