76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങിയിരിക്കുകയാണ്. ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലുമായി 70 കമ്പനി അർദ്ധസൈനികരെയും 15,000 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിലും തന്ത്രപ്രധാന മേഖലകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ അറിയിച്ചു.
റിപ്പബ്ലിക് ദിന പരേഡ് കാണാൻ എത്തുന്നവർക്കായി നാളെ പുലർച്ചെ മൂന്ന് മണി മുതൽ ഡൽഹി മെട്രോ സർവീസ് നടത്തും. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റൈസീന ഹിൽസിൽ നിന്ന് കർത്തവ്യ പഥ് വഴി ചെങ്കോട്ടയിലേക്കാണ് പരേഡിന്റെ റൂട്ട്. രാവിലെ 9.30ന് ആഘോഷ പരിപാടികൾ ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ഊർജ്ജം, ആരോഗ്യം, ഉൽപാദനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. സൈബർ കുറ്റകൃത്യങ്ങളും ഭീകരവാദവും ഇല്ലാതാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും ഇരു നേതാക്കളും അറിയിച്ചു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം വിവിധ മേഖലകളിൽ ശക്തമാക്കാനും ധാരണയായി.
Story Highlights: India prepares for 76th Republic Day with heightened security in Delhi and strategic areas, Indonesian President Prabowo Subianto honored to be chief guest.