3-Second Slideshow

കഠിനംകുളം കൊലപാതകം: പ്രതി ജോൺസൺ ഔസേപ്പ് പിടിയിൽ

നിവ ലേഖകൻ

Katinamkulam Murder

കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുറിച്ചിയിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്ന ജോൺസൺ, വീട്ടിലെത്തിയപ്പോൾ വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിഷവസ്തു കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിരയെ (30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലായിരുന്നു ഇവരുടെ താമസം. അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് രാവിലെ അഞ്ചരയോടെ മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം യുവതിയുടെ സ്കൂട്ടറിൽ ആണ് ജോൺസൺ രക്ഷപ്പെട്ടത്.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ ആതിര ജോൺസണ് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2,500 രൂപയും യുവതിയുടെ പക്കൽ നിന്നും വാങ്ങി. നേരത്തെ ആതിര ജോൺസണുമായി പല സ്ഥലങ്ങളിലും പോയതായും പോലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്.

  ബിജെപിയുമായി സന്ധിയില്ല; തല പോയാലും വർഗീയതയോട് സമരസപ്പെടില്ല - രാഹുൽ മാങ്കൂട്ടത്തിൽ

ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ ആതിരയോട് ആവശ്യപ്പെട്ടു. ഇത് ആതിര വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിയ ജോൺസണ് ആതിര ചായ നൽകി. പിന്നീട് ആതിരയെ എന്തോ നൽകി മയക്കിയ ശേഷമാണ് കഴുത്തിൽ കത്തി കുത്തി കൊന്നത്. കൊല നടന്ന ദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.

നേരത്തെ ജോൺസണ് ആതിരയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Story Highlights: A young woman was stabbed to death in Katinamkulam, Thiruvananthapuram, and the accused, her Instagram friend, has been apprehended by the police.

Related Posts
ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

  മുംബൈ ഭീകരാക്രമണം: ഡൽഹിക്ക് പുറമെ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതിയെന്ന് എൻഐഎ
കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു; തിരുവനന്തപുരത്ത് കഞ്ചാവ് കൃഷി ചെയ്ത കേന്ദ്രസർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
cannabis seizure

കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയും മലയാളിയും പിടിയിൽ. തിരുവനന്തപുരത്ത് വീട്ടിൽ Read more

ഹെഡ്ഗേവാർ റോഡ്: കോൺഗ്രസ്-ലീഗ് പിന്തുണയെന്ന് എം.എസ്. കുമാർ
Hedgewar Road

തിരുവനന്തപുരം നഗരസഭാ പരിധിയിലെ റോഡിന് ഹെഡ്ഗേവാർ റോഡ് എന്ന് പേരിട്ടതിന് കോൺഗ്രസും മുസ്ലിം Read more

കഞ്ചാവ് കൃഷി: എ.ജി. ഓഫീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
cannabis cultivation

തിരുവനന്തപുരം കമലേശ്വരത്ത് വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തതിന് അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ Read more

ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; പാമ്പുകടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം
man murdered by wife and lover

ഉത്തർപ്രദേശിലെ അക്ബർപൂരിൽ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. പാമ്പുകടിയേറ്റതായി വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ Read more

ഗ്രഹാം സ്റ്റെയിൻസ് കൊലക്കേസ്: പ്രതി മഹേന്ദ്ര ഹെംബ്രാമിനെ ജയിലിൽ നിന്ന് വിട്ടയച്ചു
Graham Staines murder

1999-ൽ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ Read more

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

  ഓൺലൈൻ സമ്മാന തട്ടിപ്പ്: തിരുവനന്തപുരത്ത് യുവതിക്ക് 20 ലക്ഷം നഷ്ടം
വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
Wadakkanchery Murder

തൃശ്ശൂർ വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് Read more

അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
Alappuzha Murder

ആലപ്പുഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) Read more

വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
Thrissur Murder

വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടത്. Read more

Leave a Comment