രോഗങ്ങളുടെ പിടിയിൽ അബ്ദുൽ ഷുക്കൂറിന്റെ കുടുംബം

Anjana

Medical Help

ബീമാപള്ളി സ്വദേശിയായ അബ്ദുൽ ഷുക്കൂറിന്റെ കുടുംബം കടുത്ത ദുരിതത്തിലാണ്. ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഷുക്കൂറിനെയും രോഗം തളർത്തിയത്. വാൽവ് തകരാർ, തലച്ചോറ് ചുരുങ്ങൽ, നട്ടെല്ലിന് ബലക്ഷയം, ശ്വാസതടസ്സം, അൽഷിമേഴ്‌സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തുടങ്ങിയ അസുഖങ്ങളാണ് ഷുക്കൂറിനെ ബാധിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ദുരിതം കണ്ടിരിക്കാൻ കഴിയാതെ നിസഹായനായി കഴിയുകയാണ് അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പണ്ട് ബോഡി ബിൽഡറായിരുന്ന ഷുക്കൂറിന് ഇപ്പോൾ പണിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്വന്തമായി ഒരു ഓട്ടോറിക്ഷ ഉണ്ടെങ്കിലും അത് ഓടിക്കാൻ പോലും ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല. വീട്ടിൽ പട്ടിണി മൂക്കുമ്പോൾ വേദന സഹിച്ചും ഓട്ടോറിക്ഷ ഓടിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്ന് ഷുക്കൂർ പറയുന്നു.

ഷുക്കൂറിന്റെ ഭാര്യ ഷഹബാനത്ത് പൂർണ്ണമായും കിടപ്പിലാണ്. കരളിനും വൃക്കകൾക്കും തകരാറുള്ള ഷഹബാനത്തിന് രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. 21 വയസ്സുള്ള ഇളയമകൾ അയിഷയ്ക്ക് അമ്മയുടെ മറ്റെല്ലാ രോഗങ്ങളുമുണ്ട്. കാഴ്ച ശക്തി മാത്രമാണ് അവൾക്കുള്ള ആശ്വാസം.

മൂത്തമകൾ ഹസീനയ്ക്ക് ആമവാതം, വാൽവ് തകരാർ, തലച്ചോറ് ചുരുങ്ങൽ തുടങ്ങിയ അസുഖങ്ങളാണ് ബാധിച്ചിരിക്കുന്നത്. 2021 ൽ ഒരു മകൻ തലച്ചോറിലെ അസുഖത്തെ തുടർന്ന് മരിച്ചുപോയി. രണ്ട് മക്കൾ കൂടി ഷുക്കൂറിനുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന അവർക്കും കുടുംബത്തെ സഹായിക്കാൻ കഴിയുന്നില്ല.

  ആലപ്പുഴ യൂത്ത് കോൺഗ്രസ് ചികിത്സാ സഹായ വിവാദം: അന്വേഷണ കമ്മീഷൻ

ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും രോഗം ബാധിച്ച ദുരവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ ഷുക്കൂർ നിസഹായനാണ്. ഷുക്കൂറിന്റെ കുടുംബത്തിന് സഹായം നൽകാൻ താത്പര്യമുള്ളവർക്ക് ഷഹബാനത്തിന്റെ പേരിലുള്ള എസ്ബിഐ പൂന്തുറ ബ്രാഞ്ചിലെ 67258592891 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായം എത്തിക്കാവുന്നതാണ്. IFSC കോഡ്: SBIN0070422.

Story Highlights: Abdul Shukoor and his family, including his wife and two daughters, are battling various illnesses and seeking medical help.

Related Posts
കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തി; ഇൻസ്റ്റാഗ്രാം സുഹൃത്ത് സംശയത്തിന്റെ നിഴലിൽ
Murder

കഠിനംകുളത്ത് യുവതിയെ വീട്ടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടയാളാണ് കൊലയാളിയെന്ന് Read more

  നെയ്യാറ്റിൻകരയിൽ കല്ലറ പൊളിക്കൽ: അന്തിമ തീരുമാനമില്ലെന്ന് ജില്ലാ ഭരണകൂടം
കണ്ണൂരിലും തിരുവനന്തപുരത്തും ദുരൂഹ മരണങ്ങൾ
Death

കണ്ണൂർ നിട്ടാറമ്പിൽ അമ്മയും മകനും മരിച്ച നിലയിൽ. തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തേറ്റു Read more

ആലപ്പുഴ യൂത്ത് കോൺഗ്രസ് ചികിത്സാ സഹായ വിവാദം: അന്വേഷണ കമ്മീഷൻ
Youth Congress

ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ചികിത്സാ സഹായ വിതരണത്തിൽ ഉടലെടുത്ത തർക്കത്തിൽ അന്വേഷണ കമ്മീഷൻ Read more

അമ്പലത്തിങ്കാല അശോകൻ വധക്കേസ്: ഇന്ന് ശിക്ഷാവിധി
Ambalathinkal Asokan Murder

2013-ൽ കാട്ടാക്കടയിൽ സിപിഐഎം പ്രവർത്തകൻ അമ്പലത്തിങ്കാല അശോകനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷാവിധി Read more

എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ തിരുവനന്തപുരത്ത് വീണ്ടും സ്ഥാപിക്കും
M.N. Govindan Nair statue

രൂപസാദൃശ്യമില്ലെന്ന വിമർശനത്തെ തുടർന്ന് നീക്കം ചെയ്ത എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ തിരുവനന്തപുരത്ത് Read more

കണിയാപുരത്ത് യുവതിയുടെ മരണം കൊലപാതകം; പ്രതിക്കായി തെരച്ചിൽ ഊർജിതം
Kaniyapuram Murder

കണിയാപുരത്ത് കരിച്ചാറയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ഷാനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ Read more

തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ ദുരൂഹമരണം; യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
Thampanoor Deaths

തിരുവനന്തപുരം തമ്പാനൂരിലെ ഒരു ടൂറിസ്റ്റ് ഹോമിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. Read more

  കണ്ണൂരിലും തിരുവനന്തപുരത്തും ദുരൂഹ മരണങ്ങൾ
സ്കൂൾ ബസ് അപകടത്തിൽ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം
School bus accident

തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ ഏഴുവയസ്സുകാരിയായ കൃഷ്ണേന്ദു മരിച്ചു. വീട്ടിലിറക്കിയ ശേഷം Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
Kerala School Kalolsavam

തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. തൃശൂർ 965 Read more

സംസ്ഥാന സ്കൂൾ കലോത്സവം: തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി
Kerala School Arts Festival

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി Read more

Leave a Comment