കോട്ടയം: ചേന്നാമറ്റത്ത് കഴിഞ്ഞദിവസം നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് കാർ ഓടിച്ചിരുന്ന ളാകാട്ടൂർ സ്വദേശി ജെഹു തോമസിനെയാണ്.
പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കാണ്.
എന്നാൽ, യുവാവിന്റെ മൊഴി നായയെ കാറിന് പിന്നിൽ കെട്ടിയിരുന്നത് അറിഞ്ഞില്ലെന്നാണ്. വീട്ടുകാരിൽ ആരോ നായയെ സൂക്ഷിച്ചിരുന്ന കൂട് തകർന്നിരുന്നുവെന്ന കാരണത്താൽ കാറിന് പിന്നിൽ നായയെ കെട്ടിയിടുകയായിരുന്നുവെന്നും യുവാവ് പറയുന്നു.
എ.ടി.എമ്മിൽ, താൻ കോവിഡ് വാക്സിന് സ്വീകരിക്കാന് പോകുന്നതിന് വേണ്ടി പണമെടുക്കാൻ പോവുകയായിരുന്നു. എന്നാൽ,നായയെ വാഹനത്തിന് പിന്നിൽ കെട്ടിയ വിവരം വണ്ടി ഓടിക്കുന്ന സമയത്ത് അറിഞ്ഞിരുന്നില്ല. നാട്ടുകാർ എ.ടി.എമ്മിന് മുന്നിൽവെച്ച് പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നുമാണ് യുവാവിന്റെ മൊഴി.
ആറരയോടെ അയർക്കുന്നം – ളാകാട്ടൂർ റോഡിലായിരുന്നു
ഞായറാഴ്ച പുലർച്ച ആറരയോടെ സംഭവം നടന്നത്. വാഹനം
നായയെ കെട്ടിവലിച്ച നിലയിൽ കടന്നു പോകുന്നത് കണ്ട നാട്ടുകാർ പൊതുപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന്റെ. സി.ടി.വി കാമറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Story highlights: Dog tied behind car.