പത്രമാധ്യമങ്ങളിലും, ഓൺലൈൻ വിവാഹ വെബ്സൈറ്റുകളിലുമായി നിരവധി വിവാഹാലേചന പരസ്യങ്ങൾ നാം കാണുന്നത് പതിവാണ്. രക്ഷിതാക്കൾ പെൺകുട്ടികൾക്ക് വരന്മാരെ തേടിയും, ആൺകുട്ടികൾക്ക് വധുക്കളെ തേടിയുമായിരിക്കും ഇത്തരം വിവാഹാലോചനകൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹാലോചന പരസ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
അരുന്തതി ചിന്നൂസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ചിന്നു അവരുടെ മാമനും, കൊച്ചഛനും വിവാഹാലോചനയുമായി വന്നിരിക്കുകയാണ്. വീഡിയോയുടെ തുടക്കത്തിൽ തന്നെ ചിന്നു ഞങ്ങൾ വലിയൊരു സങ്കടം പറയാനായി വന്നിരിക്കുകയാണെന്ന് പറയുകയാണ്. ചിന്നുവിൻ്റെ 35 വയസുള്ള കൊച്ചഛനായ ശരത്തിൻ്റെ ഫോട്ടോ കാണിക്കുകയും, അദ്ദേഹത്തിന് വിവാഹാലോചനയുമായി വന്നതാണെന്നും പറഞ്ഞപ്പോൾ, അനുജത്തി അനു 30 വയസുള്ള അമ്മാവനായ അനിമോൻ്റെ ഫോട്ടോ കാണിച്ചാണ് വിവാഹാലോചന നടത്തി എത്തിയത്.
ഇവർക്ക് രണ്ടു പേർക്കും പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളുടെ കമൻ്റ് ബോക്സിൽ വരണമെന്നും, ഇവർക്ക് ചേർന്ന മക്കളുണ്ടെങ്കിൽ അവരുടെ അച്ഛനമ്മമാർ കമൻറുമായി വരണമെന്ന് അഭ്യർത്ഥിക്കുകയാണ് ഈ കൊച്ചു മിടുക്കികൾ. കുട്ടികളുടെ വീഡിയോയ്ക്ക് താഴെ നിരവധി പേർ നല്ല കമൻറുകളും, ചിലർ വിമർശനങ്ങളുമായാണ് എത്തിയത്. ചിലർ പറയുന്നത് ഞങ്ങളുടെ പെങ്ങളുടെ മക്കളെ കൊണ്ടൊന്നും ഇതുപോലെയൊരു ഉപകാരമില്ലെന്നാണ്. വളരെ വേഗമാണ് ഈ വീഡിയോ വൈറലായി മാറിയത്. ഈ കൊച്ചു മക്കൾക്ക് തോന്നിയ ഐഡിയ കൊള്ളാമെന്ന് പറയുന്നവർ നിരവധിയാണ്. ഇനി വരും കാലങ്ങളിൽ വിവാഹാലോചനകൾ സോഷ്യൽ മീഡിയയിൽ മാത്രമായി മാറുമെന്നാണ് പലരുടെയും അഭിപ്രായം.
Story Highlights: Two young girls use Instagram to find spouses for their uncle and great-uncle, sparking a viral sensation and discussion about the future of matrimonial searches.